Biggest Car Thief | 'ഇൻഡ്യയിലെ ഏറ്റവും വലിയ കാർ മോഷ്ടാവ് അറസ്റ്റിൽ; കവർന്നത് 5000 ലധികം വാഹനങ്ങൾ; കൊലപാതകങ്ങൾ, 3 ഭാര്യമാർ, ആഡംബര ജീവിതം'; പിടിയിലായയാളുടെ വളർച ഞെട്ടിക്കുന്നത്!
Sep 6, 2022, 10:45 IST
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയ്യായിരത്തിലധികം കാറുകൾ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തതായി ഡെൽഹി പൊലീസ് അറിയിച്ചു. അനിൽ ചൗഹാൻ എന്നയാളാണ് അറസ്റ്റിലായത്. ഡെൽഹി, മുംബൈ, നോർത് ഈസ്റ്റ് എന്നിവിടങ്ങളിൽ അനിൽ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ദേശ് ബന്ധു ഗുപ്ത റോഡ് പ്രദേശത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.
പൊലീസ് പറയുന്നത്
'കഴിഞ്ഞ 27 വർഷത്തിനിടെ പ്രതി അയ്യായിരത്തിലധികം കാറുകൾ മോഷ്ടിച്ചിട്ടുണ്ട്. അനിൽ നിലവിൽ ആയുധങ്ങൾ കടത്തുന്നതിൽ പങ്കാളിയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകൾക്ക് ഇയാൾ ആയുധങ്ങൾ എത്തിച്ചുനൽകുന്നുണ്ടെന്നാണ് ആരോപണം. ഇയാളിൽ നിന്ന് ആറ് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. ഇതാദ്യമായല്ല അനിൽ അറസ്റ്റിലാകുന്നത്. 2015ൽ പിടിയിലായി അഞ്ചുവർഷത്തോളം ജയിലിൽ കിടന്ന് 2020ൽ മോചിതനായിരുന്നു.
ഡെൽഹിയിലെ ഖാൻപൂർ മേഖലയിൽ താമസിച്ച് ഓടോറിക്ഷ ഓടിച്ചിരുന്നയാളാണ് അനിൽ. 1995 മുതലാണ് അനിൽ കാറുകൾ മോഷ്ടിക്കാൻ തുടങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാറുകൾ മോഷ്ടിക്കുകയും നേപാൾ, ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. മോഷണത്തിനിടെ ചില ടാക്‌സി ഡ്രൈവർമാരെയും അനിൽ കൊലപ്പെടുത്തിയിട്ടുണ്ട്. മോഷണ സമ്പാദ്യങ്ങൾ ഉപയോഗിച്ച് ഡെൽഹി, മുംബൈ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എന്നിവിടങ്ങളിൽ സ്വത്തുക്കൾ സമ്പാദിച്ചു.
അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇയാൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ 180 കേസുകളിലെ പ്രതിയാണ്. അനിലിന് മൂന്ന് ഭാര്യമാരും ഏഴ് കുട്ടികളുമുണ്ട്. അസമിൽ സർകാർ കരാറുകാരനായി മാറിയ അദ്ദേഹം അവിടത്തെ പ്രാദേശിക നേതാക്കളുമായി ബന്ധമുള്ളയാളാണ്'.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.