SWISS-TOWER 24/07/2023

Arrested | സ്‌കൂള്‍ ബസില്‍ 3 വയസുകാരിയെ വനിതാ അറ്റന്‍ഡറുടെ സാന്നിധ്യത്തില്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി; പ്രതികള്‍ അറസ്റ്റില്‍

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com) ഭോപാലില്‍ സ്‌കൂള്‍ ബസില്‍ മൂന്നു വയസുകാരിയെ വനിതാ അറ്റന്‍ഡറുടെ സാന്നിധ്യത്തില്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി. സംഭവത്തില്‍ ഡ്രൈവറേയും വനിതാ അറ്റന്‍ഡറേയും പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയാണ് കിന്റര്‍ഗാര്‍ടനില്‍ പഠിക്കുന്ന കുഞ്ഞ് പീഡനത്തിനിരയായത്. തിങ്കളാഴ്ച രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Arrested | സ്‌കൂള്‍ ബസില്‍ 3 വയസുകാരിയെ വനിതാ അറ്റന്‍ഡറുടെ സാന്നിധ്യത്തില്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി; പ്രതികള്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് എസിപി നിധി സക്സേന പറയുന്നത്:


പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ് 32 കാരനായ ഡ്രൈവര്‍. മൂന്ന് മാസം മുമ്പാണ് ഇയാള്‍ സ്‌കൂളില്‍ ജോലിക്ക് പ്രവേശിച്ചത്. വെള്ളിയാഴ്ച സ്‌കൂള്‍ അധികൃതര്‍ കാണിച്ച ഫോടോകളില്‍ നിന്നും പെണ്‍കുട്ടി ഡ്രൈവറെ തിരിച്ചറിഞ്ഞു.

ശാസ്ത്രീയമായ പരിശോധനകളും വൈദ്യ പരിശോധനകളും മറ്റും നടത്തേണ്ടതുണ്ടെന്നതുകൊണ്ടുതന്നെ പരാതി നല്‍കാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ തിങ്കളാഴ്ച വരെ കാത്തിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. തിങ്കളാഴ്ച തന്നെ കുട്ടിയുടെ വൈദ്യപരിശോധന നടത്തി. പ്രാഥമിക നിഗമനത്തില്‍ ലൈംഗികാതിക്രമം നടന്നുവെന്ന് വ്യക്തമാണ്.

കുട്ടി പതിവായി സ്‌കൂളില്‍ പോകുമ്പോള്‍ ഒരു വസ്ത്രം കൂടി അധികമായി ബാഗില്‍ അമ്മ വയ്ക്കാറുണ്ട്. എന്നാല്‍ ഈ വസ്ത്രങ്ങള്‍ മാറ്റേണ്ടി വരാറില്ല. എന്നാല്‍ വ്യാഴാഴ്ച, കുട്ടി വീട്ടിലെത്തിയപ്പോള്‍ പതിവിന് വിപരീതമായി വസ്ത്രം മാറി കണ്ടതോടെ അമ്പരന്നുപോയ അവര്‍ ആരാണ് വസ്ത്രം മാറ്റിയെതെന്ന് ചോദിച്ചു.

എന്നാല്‍ മറുപടി പറയാന്‍ കുട്ടി പ്രയാസപ്പെടുന്നത് കണ്ട് അമ്മ ക്ലാസ് ടീചറെയും പ്രിന്‍സിപലിനെയും വിളിച്ച് അന്വേഷിച്ചു. എന്നാല്‍ ഇരുവരും തങ്ങളല്ല വസ്ത്രം മാറ്റിയതെന്ന് വ്യക്തമാക്കി. അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്റെ സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടെന്ന് കുട്ടി പരാതിപ്പെട്ടതോടെ അമ്മയ്ക്ക് ആശങ്കയായി,

തുടര്‍ന്ന് കുട്ടിയോട് രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ബസ് ഡ്രൈവര്‍ തന്നെ ഉപദ്രവിച്ചെന്നും വസ്ത്രം മാറിയത് ഇയാളാണെന്നും പറഞ്ഞു. അടുത്ത ദിവസം രക്ഷിതാക്കള്‍ പരാതിയുമായി സ്‌കൂളില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ഡ്രൈവറെ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് തിങ്കളാഴ്ച രക്ഷിതാക്കള്‍ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. വാരാന്ത്യത്തില്‍ സ്‌കൂള്‍ അടച്ചതിനാല്‍ അധികൃതര്‍ കുറ്റകൃത്യം റിപോര്‍ട് ചെയ്തിരുന്നില്ല. അതുകൊണ്ടാണ് പരാതി നല്‍കാന്‍ താമസിച്ചതെന്നാണ് റിപോര്‍ട്. സ്‌കൂള്‍ ബസില്‍ ഒരു ട്രിപില്‍ ഒമ്പത് -12 കുട്ടികളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. അവസാന സ്റ്റോപിന് തൊട്ടുമുമ്പുള്ള സ്റ്റോപിലായിരുന്നു പീഡിനത്തിനിരയായ കുട്ടിക്ക് ഇറങ്ങേണ്ടിയിരുന്നത്.

സംഭവം നടന്നദിവസം അവസാനത്തെ സ്റ്റോപില്‍ ഇറങ്ങേണ്ടിയിരുന്ന കുട്ടി സ്‌കൂളില്‍ പോയിരുന്നില്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ബസില്‍ ഡ്രൈവറും വനിതാ അറ്റന്‍ഡറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ സാന്നിധ്യത്തിലാണ് പീഡനം നടന്നതെന്ന് വ്യക്തമാണ്.

മാത്രമല്ല കുട്ടി സ്റ്റോപില്‍ ഇറങ്ങിയപ്പോള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വനിതാ അറ്റന്‍ഡറെ കാണുകയും ചെയ്തിരുന്നു. ബലാത്സംഗം നടക്കുന്ന അവസരത്തില്‍ വനിതാ അറ്റന്‍ഡര്‍ എവിടെയായിരുന്നുവെന്നും പരിശോധിക്കുകയാണ്.

വസ്ത്രം മാറിയത് സംബന്ധിച്ച് ഡ്രൈവറും അറ്റന്‍ഡറും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്. ഐപിസി സെക്ഷന്‍ 376 എബി - 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യല്‍, വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ - പോക്സോ നിയമത്തിലെ സെക്ഷന്‍ 5/6 എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Keywords: Bhopal: Driver molests 3-year-old girl in school bus in presence of woman attendant, Madhya pradesh, News, Molestation, Complaint, Parents, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia