A K Antony | എഐസിസി അധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന നേതാവ് എ കെ ആന്റണി; വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവ രാഷ്ട്രീയം നിര്‍ത്തിയതാണെന്നും പ്രതികരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) എഐസിസി അധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവ രാഷ്ട്രീയം നിര്‍ത്തിയതാണെന്നും പല കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഡെല്‍ഹി യാത്രയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Aster mims 04/11/2022

A K Antony | എഐസിസി അധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന നേതാവ് എ കെ ആന്റണി; വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവ രാഷ്ട്രീയം നിര്‍ത്തിയതാണെന്നും പ്രതികരണം

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ നിര്‍ണായക നീക്കം. ചര്‍ചകള്‍ക്കായി മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ സോണിയ ഗാന്ധി ഡെല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അശോക് ഗെലോടിന് പകരം പുതിയ പേരുകളില്‍ ചര്‍ചകള്‍ തുടങ്ങിയതോടെയാണ് ആന്റണിയെ സോണിയ ഗാന്ധി വിളിപ്പിച്ചത്.

രാത്രിയോടെ ആന്റണി ഡെല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കാണും എന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എകെ ആന്റണിയെ ഡെല്‍ഹിയിലെത്തിച്ച്, സമവായ നീക്കമാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നടത്തുന്നത്.

കഴിഞ്ഞ ദിവസം രാത്രി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിനെ സോണിയ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. നേതാക്കള്‍ക്ക് നവരാത്രി ആശംസകള്‍ അറിയിക്കാനാണ് ഡെല്‍ഹിയില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള മത്സര സാധ്യത തള്ളാതെയായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗിന്റെ പ്രതികരണം. താങ്കള്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് 30 വരെ കാത്തിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജസ്താന്‍ പ്രതിസന്ധിയെക്കുറിച്ച് താന്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, അശോക് ഗെലോട് സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചെന്നും റിപോര്‍ടുണ്ട്. എംഎല്‍എമാരുടെ നീക്കം തന്റെ അറിവോടെയല്ലെന്ന് അശോക് ഗെലോട് അറിയിച്ചു എന്നാണ് വിവരം. സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എ കെ ആന്റണിയെ സോണിയ ഗാന്ധി ഡെല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

Keywords: A K Antony response about congress president election meetings and discussion, New Delhi, News, Politics, Trending, Media, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia