Follow KVARTHA on Google news Follow Us!
ad

Accidental Death | കണ്ണൂര്‍ ചാലയില്‍ ബൈകുകള്‍ കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Accidental Death,Police,Dead Body,hospital,Kerala,
കണ്ണൂര്‍: (www.kvartha.com)  ചാല - തലശേരി ബൈപാസ് റോഡില്‍ ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. 

Youths Died In Bike Accident, Kannur, News, Accidental Death, Police, Dead Body, Hospital, Kerala


എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക് യാത്രികരായ ഇരുവരെയും ചാലയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Youths Died In Bike Accident, Kannur, News, Accidental Death, Police, Dead Body, Hospital, Kerala.

താഴെ ചൊവ്വ കിഴുത്തള്ളി സ്വദേശി അദ്വൈത് (19) ഇരിട്ടി മാടത്തിയിലെ ഹാരിസ് (46) എന്നിവരാണ് മരിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ ബൈകുകള്‍ റോഡരികിലേക്ക് തെറിച്ചു പോയിട്ടുണ്ട്.

എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പ്രദേശവാസികളും പങ്കാളികളായി.

Keywords: Youths Died In Bike Accident, Kannur, News, Accidental Death, Police, Dead Body, Hospital, Kerala.

Post a Comment