Follow KVARTHA on Google news Follow Us!
ad

Death after delivery | പ്രസവത്തെ തുടർന്ന് രക്തസ്രാവം; മാതാവും കുഞ്ഞും മരിച്ചു

Young woman and child died after giving birth#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) പ്രസവത്തെ തുടർന്ന് മാതാവും കുഞ്ഞും മരിച്ചു. ഉളിക്കൽ കരുമാങ്കയത്തെ പിപി റസിയ (32) യാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്തെ തുടർന്ന് പുലർചെ മരണപ്പെട്ടത്. ഗർഭിണിയായ റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടർന്ന് ശനിയാഴ്ച വൈകീട്ട് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
  
Kannur, Kerala, News, Top-Headlines, Death, Pregnant Woman, Hospital, Young woman and child died after giving birth.

രാത്രി ഏഴുമണിയോടെ ആൺകുഞ്ഞിന് ജൻമം നൽകിയെങ്കിലും തുടർന്ന് കുട്ടി മരണപ്പെടുകയും പിന്നാലെ റസിയയും വിടവാങ്ങുകയുമായിരുന്നു. കരുമാങ്കയത്തെ പള്ളിപ്പാത്ത് എറമു-കേളോത്ത് ഹലീമ ദമ്പതികളുടെ മകളാണ്.

ഉളിക്കൽ ടൗണിലെ ചുമട്ടു തൊഴിലാളി (എസ് ടി യു) വേലിക്കോത്ത് അബ്ദുൽ സത്താറാണ് ഭർത്താവ്.
മക്കൾ: റാസി, റസൽ.
സഹോദരങ്ങൾ: പിപി മുനീർ, ശംസുദ്ദീൻ, ശിഹാബ്, ജമീല.
കരുമാങ്കയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kannur, Kerala, News, Top-Headlines, Death, Pregnant Woman, Hospital, Young woman and child died after giving birth.

Post a Comment