മദ്യലഹരിയിലായിരുന്ന രാജ വാക്കുതര്‍ക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ രാജു വീടിന് മുന്നില്‍ കുഴഞ്ഞു വീണു. ശബ്ദം കേട്ട നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ്, രാജുവിനെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ രാജയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് വേണ്ടി അഡ്വ. ബബിന്‍ ദേവസ്യ, അഡ്വ. ഹണി പണിക്കര്‍ എന്നിവര്‍ ഹാജരായി. രാജ ടൗണിലെ ഓടോറിക്ഷാ തൊഴിലാളിയാണ്.
Keywords: Latest-News, Kerala, Top-Headlines, Thiruvananthapuram, Crime, Murder, Arrested, Police, Assault, Young man's death: Man arrested.
< !- START disable copy paste -->