Arrested | മൃഗാശുപത്രിയിലെത്തിയ യുവതിയെ കൊള്ളയടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

 


വളപട്ടണം: (www.kvartha.com) കണ്ണൂരില്‍ നിരവധി കേസിലെ പ്രതിയായ യുവാവിനെ മൃഗാശുപത്രിയിലെ മോഷണക്കേസില്‍ പൊലിസ് പിടികൂടി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശിബാസ് എന്ന ബാവയെയാണ്(25) കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലെ മൃഗാശുപത്രിയില്‍ വെച്ചു യുവതിയെ കൊള്ളയടിച്ചെന്ന കേസിലാണ് ഈയാളെ പിടികൂടിയത്.
       
Arrested | മൃഗാശുപത്രിയിലെത്തിയ യുവതിയെ കൊള്ളയടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

മൃഗാശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ടഓട്ടോറിക്ഷയുടെ സീറ്റില്‍ നിന്നും വി കെ നവീന എന്ന യുവതിയുടെ 5000 രൂപയും സ്മാര്‍ട് ഫോണും എടിഎം കാര്‍ഡുമടങ്ങിയ ബാഗ് ഇയാള്‍ കവര്‍ന്നതായാണ് പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഇവിടെ നിന്നും മോഷണം നടത്തി മുങ്ങിയ ശിബാസിനെ സിസിടിവി ക്യാമറയുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ശിബാസ് നേരത്തെ പിടിച്ചുപറിയുള്‍പ്പെടെ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണെന്നാണ് പൊലിസ് പറയുന്നത്. വളപട്ടണം, കണ്ണപുരം സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. അറസ്റ്റിലായ ശിബാസില്‍ നിന്നും മോഷണവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ എസ്. ഐ നസീബും സംഘവുമാണ് പ്രതിയെ വളപട്ടണത്തു നിന്നും പിടികൂടിയത്.

Keywords:  Latest-News, Kannur, Top-Headlines, Crime, Arrested, Robbery, Young man was arrested in the case of robbing a young woman who came to the veterinary hospital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia