നാല് വയസ്സുകാരിയായ സഹോദരിയോടൊപ്പം അരയടി വീതിയുള്ള സിമന്റ് തൂണിനു മുകളിലൂടെ നടന്ന് 'നുള്ള' കടക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. കുട്ടി പെട്ടെന്ന് തൂണില്‍ നിന്ന് വഴുതി അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് സഹോദരി നിലവിളിച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തുകയും കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ രക്ഷിക്കാന്‍ അമ്മയും അഴുക്കുചാലില്‍ ചാടിയെങ്കിലും കണ്ടെത്താനായില്ല. മകനെ കണ്ടെത്താനാകാതെ അലറി വിളിച്ച യുവതിയെ പ്രദേശവാസികള്‍ ബലം പ്രയോഗിച്ച് അഴുക്കുചാലില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.
വൈകുന്നേരത്തോടെ, കപൂര്‍തല ഡെപ്യൂടി കമിഷണര്‍ വിശേഷ് സാരംഗല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) ബതിന്‍ഡയില്‍ നിന്നുള്ള സംഘത്തിന്റെ സഹായം അഭ്യര്‍ഥിച്ചു.
നേരത്തെ, അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന മുനിസിപല്‍ കോര്‍പറേഷനിലെ ജെസിബി മെഷീനുകളും തൊഴിലാളികളും ചേര്‍ന്ന് കുട്ടിയെ നുള്ളിലെ ചെളിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞില്ല. പിന്നീട്, കുട്ടിയെ രക്ഷിക്കാന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊട്ടിക്കാന്‍ യന്ത്രത്തിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു.
മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് നവനീത് സിംഗ് ബെയ്ന്‍സിനൊപ്പം ഡെപ്യൂടി കമിഷണറും വൈകുന്നേരം സ്ഥലം സന്ദര്‍ശിച്ചു.
Keywords: Year-old boy falls into drain in Kapurthala, rescue ops on, Panjab, News, Child, Police, Accident, Natives, National.