Arrested | 'ഡ്രൈവര്‍കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ വിജനമായ സ്ഥലത്ത് ഇറക്കി കൂട്ടബലാത്സംഗം ചെയ്തശേഷം 8 പവന്റെ മാലയും കവര്‍ന്ന് സ്ഥലം വിട്ടു'; 6 പേര്‍ അറസ്റ്റില്‍
Aug 11, 2022, 17:33 IST
ചെന്നൈ: (www.kvartha.com) ഡ്രൈവര്‍കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ വിജനമായ സ്ഥലത്ത് ഇറക്കി കൂട്ടബലാത്സംഗം ചെയ്തശേഷം എട്ടു പവന്റെ മാലയും കവര്‍ന്ന് സ്ഥലം വിട്ടു. സംഭവത്തില്‍ പ്രതികളായ ആറു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ടാക്സി ഡ്രൈവറെ ഭീഷണപ്പെടുത്തി ഇറക്കിവിട്ട ശേഷമായിരുന്നു യുവാക്കളുടെ ക്രൂരത.
സംഭവത്തെ കുറിച്ച് ആവഡി പൊലീസ് പറയുന്നത്:
കഴിഞ്ഞദിവസം രാത്രിയില്‍ യുവതി ടാക്സിയില്‍ വരുമ്പോള്‍ താംബരം-മധുരവയല്‍ ബൈപാസിലാണ് സംഭവം. യുവതിയും ഭര്‍ത്താവും നഗരത്തില്‍ ചായക്കട നടത്തുന്നുണ്ട്. രാത്രി കുടുംബസുഹൃത്തിന്റെ ടാക്സിയിലാണ് ഇവര്‍ വീട്ടിലേക്കു മടങ്ങാറുള്ളത്. കഴിഞ്ഞദിവസം യുവതി ടാക്സി ഡ്രൈവറോടൊപ്പം മടങ്ങുമ്പോള്‍ മധുരവയല്‍ ടോള്‍ ബൂതിനടുത്ത് കാര്‍ നിര്‍ത്തി.
ഒരു യുവാവ് ഇരുവരെയും ചോദ്യംചെയ്തു. ഇത് വഴക്കിലും കൈയേറ്റത്തിലും കലാശിച്ചു. കുപിതനായ യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഡ്രൈവറെ ഇറക്കിവിട്ടശേഷം കാര്‍ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെവെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കഴുത്തിലുണ്ടായിരുന്ന എട്ടുപവന്‍ സ്വര്‍ണമാലയും കവര്‍ന്നു.
പരിക്കേറ്റ ഡ്രൈവര്‍ വിവരം നല്‍കിയതനുസരിച്ച് പൊലീസ് സംഘമെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഘത്തലവനെയും കൂട്ടാളികളായ അഞ്ചു പേരേയും പിടികൂടിയിട്ടുണ്ട്.
Keywords: Woman travelling in cab gang-molested in Chennai, six held, Chennai, News, Molestation, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.