Woman Posts | പ്രണയിച്ച് ചതിച്ച കാമുകനോടുള്ള പ്രതികാരം വേറിട്ട മാര്‍ഗത്തിലൂടെ വീട്ടി യുവതി; പിന്തുണയുമായെത്തിയത് നിരവധി പേര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാന്‍ബെറ: (www.kvartha.com) പ്രണയിച്ച് ചതിച്ച കാമുകനോടുള്ള പ്രതികാരം വേറിട്ട മാര്‍ഗത്തിലൂടെ വീട്ടി യുവതി. പിന്തുണയുമായെത്തിയത് നിരവധി പേര്‍. പ്രണയത്തിന് ശേഷം ഉപേക്ഷിക്കപ്പെടുക എന്നത് അതിതീവ്രമായ വേദനയാണ് . 

Woman Posts | പ്രണയിച്ച് ചതിച്ച കാമുകനോടുള്ള പ്രതികാരം വേറിട്ട മാര്‍ഗത്തിലൂടെ വീട്ടി യുവതി; പിന്തുണയുമായെത്തിയത് നിരവധി പേര്‍

പ്രിയപ്പെട്ട വ്യക്തിയില്‍ നിന്ന് പിന്നീടുണ്ടാകുന്ന അവഗണന നമുക്ക് പലപ്പോഴും മറികടക്കാനാകില്ല. ഇത്തരമൊരു അവസ്ഥയിലാണ് വേറിട്ടരീതിയില്‍ പ്രതികാരം ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചത്. ഓസ്ട്രേലിയയില്‍ നിന്നുള്ള ജെന്നി എന്നു പേരുള്ള യുവതി ഈ ഒറ്റ സംഭവത്തിലൂടെ പേരെടുക്കുകയും ചെയ്തു.

ആഗസ്ത് 12-ന് ഇറങ്ങിയ മകെ ആന്‍ഡ് വിറ്റ്സണ്ടേ ലൈഫ് എന്ന ഓസ്ട്രേലിയന്‍ പത്രത്തില്‍ കാമുകനെ കുറിച്ച് ഒരു മുഴുനീള പേജ് പരസ്യം തന്നെ നല്‍കി ജെന്നി. 'പ്രിയപ്പെട്ട സ്റ്റീവ്, നീ അവളോടൊപ്പം സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. നീ ഒരു വഞ്ചകനാണെന്ന കാര്യം നാടു മുഴുവന്‍ അറിയട്ടെ'...എന്നായിരുന്നു ആ പേജിലെ പരസ്യം. ഈ പരസ്യത്തിനുള്ള പണം കാമുകന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് അടച്ചിരിക്കുന്നതെന്നും അതില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.

പത്രം പുറത്തിറങ്ങിയതോടെ ജെന്നിയും സ്റ്റീവും ആരാണെന്നറിയാന്‍ പത്രത്തിന്റെ ഓഫിസിലേക്ക് ഫോണ്‍ വിളിയോട് ഫോണ്‍ വിളി തന്നെ. ഇതോടെ പത്രത്തിന്റെ ഫേസ്ബുക് പേജില്‍ ആളുകള്‍ക്കുള്ള ഒരു മറുപടി പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

'ഞങ്ങള്‍ക്കറിയില്ല ആരാണാ സ്റ്റീവെന്ന്. പക്ഷേ അവന്‍ ചെയ്തത് വളരെ മോശമായിപ്പോയി. ജെന്നിയാരാണെന്ന് വെളിപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിയില്ല. സ്പെഷ്യലായ ഈ പരസ്യത്തിന് ഞങ്ങള്‍ പണവും കൈപറ്റിയിട്ടില്ല.' പത്രം ഫേസ്ബുക് കുറിപ്പില്‍ വ്യക്തമാക്കി. പരസ്യത്തിന്റെ ചിത്രവും ഈ കുറിപ്പിന് ഒപ്പമുണ്ടായിരുന്നു.

ഈ പോസ്റ്റിന് താഴെ നിരവധി ആളുകള്‍ മറുപടിയുമായെത്തി. ജെന്നിയുടെ പ്രതികാരം വളരെ മധുരതരമാണെന്നായിരുന്നു ഒരു കമന്റ്. ജെന്നി അദ്ഭുതമാണെന്നും അവള്‍ക്ക് ഒരു ബിയര്‍ വാങ്ങി നല്‍കൂ എന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

Keywords: Woman Posts Full-page Newspaper Ad to Tell Whole Town About 'Filthy Cheater' Boyfriend, Australia, News, Advertisement, Media, Woman, Facebook Post, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script