Lizard neck | കഴുത്തിലെ ചുളിവുകള്‍ നികത്താന്‍ 5 ലക്ഷം രൂപ ചെലവിട്ട് സൗന്ദര്യ ശസ്ത്രക്രിയ നടത്തി 59 കാരി; ചികിത്സയ്ക്ക് ശേഷം ചര്‍മം പല്ലിയുടേതുപോലെയായി

 


ലന്‍ഡന്‍: (www.kvartha.com) ശരീരത്തില്‍ സൗന്ദര്യ ശസ്ത്രക്രിയകള്‍ നടത്തുന്നത് സര്‍വ സാധാരണമാണ്. പലപ്പോഴും സൗന്ദര്യം വര്‍ധിപ്പിക്കാനായി സിനിമ- മോഡലിംഗ് രംഗത്തുള്ളവരാണ് ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാകാറുള്ളത്. ചിലപ്പോഴൊക്കെ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവയ്ക്കാറുമുണ്ട്.

Lizard neck | കഴുത്തിലെ ചുളിവുകള്‍ നികത്താന്‍ 5 ലക്ഷം രൂപ ചെലവിട്ട് സൗന്ദര്യ ശസ്ത്രക്രിയ നടത്തി 59 കാരി; ചികിത്സയ്ക്ക് ശേഷം ചര്‍മം പല്ലിയുടേതുപോലെയായി

അത്തരത്തില്‍ ഒരു സ്ത്രീ തന്റെ താടിയില്‍ നടത്തിയ ശസ്ത്രക്രിയയെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം ഇവരുടെ കഴുത്തുഭാഗം പല്ലിയുടേതിനു സമാനമായി മാറി എന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

യുകെയിലാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. 59കാരിയായ ജെയിന്‍ ബോമാനാണ് തന്റെ താടിയിലെ അയഞ്ഞ ചര്‍മം മുറുക്കുന്നതിനു വേണ്ടി ശസ്ത്രക്രിയക്ക് വിധേയയായത്. ഭാരം കുറച്ചപ്പോള്‍ ബോമാന്റെ ചര്‍മം തൂങ്ങുകയായിരുന്നു. ഇതിന് പരിഹാരം കാണാനായി അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. തുടര്‍ന്ന് ഒരു ബ്യൂടിഷ്യന്റെ നിര്‍ദേശപ്രകാരമാണ് ശസ്ത്രക്രിയക്ക് വിധേയയായത്.

'മുറിവിന്റെ നിരവധി പാടുകളല്ലാതെ ഇത്രയും ദിവസം കഴിഞ്ഞിട്ടും വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. നെഞ്ചിനും കഴുത്തിനും ഇടയിലെ ചര്‍മത്തില്‍ നിരവധി പാടുകള്‍ രൂപപ്പെട്ടു. എന്റെ ചര്‍മം ഒരു പല്ലിയുടേതിനു സമാനമായി.' എന്നാണ് ബോമാന്‍ പറയുന്നത്. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ വ്യക്തമാക്കി. സ്‌കാര്‍ഫ് ധരിച്ചാണ് പുറത്തിറങ്ങുന്നതെന്നും ബോമാന്‍ പറഞ്ഞു.

'പഴയതു പോലെ തൂങ്ങിയ ചര്‍മമായിരുന്നു ഇതിലും നല്ലതെന്ന് കരുതുകയാണ്. ആ അവസ്ഥയിലേക്ക് തിരിച്ചു പോകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ മോശം സൗന്ദര്യ ചികിത്സ എന്നെ വേദനിപ്പിച്ചു' എന്നും ബോമാന്‍ പറഞ്ഞു.

അഞ്ച് ലക്ഷം രൂപയാണ് ഈ ശസ്ത്രക്രിയക്കായി ഇവര്‍ ചിലവഴിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് കഴുത്തിലെ ചര്‍മത്തിനു പൊള്ളലേറ്റതായും വലിയ വേദന അനുഭവിച്ചതായും ബോമാന്‍ പറഞ്ഞു. എന്നാല്‍ സൗന്ദര്യ ചികിത്സ നടത്തിയ സ്ത്രീ ഇതു കാര്യമാക്കാനില്ലെന്നും കുറച്ചു ദിവസം കഴിഞ്ഞാല്‍ ശരിയാകുമെന്ന് അറിയിച്ചതായും ബോമാന്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് ചര്‍മത്തില്‍ പല്ലിയുടേതു പോലെയുള്ള ചുവപ്പും ബ്രൗണും നിറത്തിലുള്ള കുത്തുകള്‍ രൂപപ്പെടുകയായിരുന്നു എന്നും ബോമാന്‍ പറഞ്ഞു.

Keywords: Woman left with ‘lizard neck’ after skin-tightening procedure goes wrong, London, News, Cheating, Social Media, World.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia