ഗുരുഗ്രാം: (www.kvartha.com) പ്രണയബന്ധമുണ്ടെന്ന സംശയത്താല്‍ വിധവയായ അമ്മയെ കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചതായി പൊലീസ്. ഹരിയാനയിലെ ഹിസാറിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മകനെ പൊലീസ് അറസ്റ്റുചെയ്തു. സോന ദേവി (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ പ്രവേഷിനെ (21) ആണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നു സ്വദേശമായ ഹിസാറിലെ ഗാര്‍ഹിയിലേക്ക് മടങ്ങിയ സോന, ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളില്‍ വാര്‍ഡനായി ജോലി ചെയ്യുകയായിരുന്നു. ആറു മാസം മുന്‍പു ജോലി ഉപേക്ഷിച്ചു. ഇതേ ഗ്രാമത്തില്‍ വാടകയ്ക്കു മുറിയെടുത്താണു ഇവര്‍ കഴിഞ്ഞിരുന്നത്. സോനിപതിലെ ജാട് വാഡാ മൊഹല്ലയില്‍ താമസിച്ചിരുന്ന മകന്‍ പ്രവേഷ് അമ്മയെ കാണാന്‍ ഇടയ്ക്കിടെ വരാറുണ്ട്.
പതിവുപോലെ ആഗസ്ത് ആറിന് അമ്മയെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ ക്രൂരമായ കൊലപാതകം നടത്തിയത്. നിരവധി തവണ ഇയാള്‍ കത്തികൊണ്ട് കുത്തുകയുണ്ടായി. പരിക്കേറ്റ് അവശയായ അമ്മയെ ശ്വാസംമുട്ടിച്ചു മരണം ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്ന് ആരും കാണാതിരിക്കാനായി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു.
എന്നാല്‍ മുറിയില്‍ നിന്നു ദുര്‍ഗന്ധം വന്നതോടെ വീട്ടുടമ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കൊലപാതകവിവരം പുറത്തറിഞ്ഞത്. കൊല ചെയ്ത് നാലു ദിവസത്തിനുശേഷം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേകും അഴുകിയ നിലയിലായിരുന്നു.
സോനയുടെ സഹോദരന്‍ പര്‍വീന്ദറാണു കൊലയില്‍ പ്രവേഷിനെ സംശയമുണ്ടെന്നു പൊലീസിനോടു പറഞ്ഞത്. വ്യാഴാഴ്ച റോതകില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. അമ്മയ്ക്ക് ഒരാളുമായി അടുപ്പമുണ്ടെന്നും ഫോണില്‍ സംസാരിക്കുന്നതു പലതവണ കണ്ടിട്ടുണ്ടെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
Found Dead | 'അമ്മയ്ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയം; വിധവയായ യുവതിയെ മകന്‍ കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു'; പിന്നീട് സംഭവിച്ചത്
#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,News,Local News,Killed,Dead Body,Police,Arrested,National,