Found Dead | 'പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് കുടുംബ കോടതിയില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി'; പ്രതി കസ്റ്റഡിയില്‍
Aug 14, 2022, 11:16 IST
ഹാസന്‍: (www.kvartha.com) പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് കുടുംബ കോടതിയില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ്. കര്‍ണാടകയിലെ ഹാസനില്‍ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് എസ്പി ആര്‍ ശ്രീനിവാസ ഗൗഡ പറയുന്നത്:
കുടുംബപ്രശ്നങ്ങള്‍ ചര്‍ച ചെയ്യാനായി ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര (28)യെയാണ് ഭര്‍ത്താവ് ശിവകുമാര്‍ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശിവകുമാറിനെ പിന്നീട് കസ്റ്റഡിയില്‍ എടുത്തു.
കോടതിയില്‍ എത്തിയ ഇരുവരുടേയും വാദം കേട്ട ജഡ്ജി അടുത്ത ഹിയറിങ്ങിന് ഹാജരാകാനായി ഇരുവര്‍ക്കും തീയതി അനുവദിച്ചിരുന്നു. ഒരു മണിക്കൂര്‍ നേരത്തെ കൗണ്‍സിലിങ്ങിന് ശേഷം ചിത്ര ശൗചാലയത്തിലേക്ക് പോയി. പിന്തുടര്‍ന്നെത്തിയ ശിവകുമാര്‍ ചിത്രയെ അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശിവകുമാറിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. കോടതിക്കുള്ളില്‍ കത്തിയുമായി എത്തിയതിനേക്കുറിച്ച് അന്വേഷിക്കും . ഗാര്‍ഹിക പീഡനത്തിന് ശിവകുമാറിന്റെ പേരില്‍ നേരത്തെ ഒരു കേസ് ഉണ്ടായിരുന്നു.
Keywords: Woman Found Dead In Family Court, Karnataka, News, Killed, Court, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.