Found Dead Hanged | 'ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു'

 


കന്യാകുമാരി: (www.kvartha.com) ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)യാണ് കഴിഞ്ഞദിവസം രാത്രി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Found Dead Hanged | 'ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സിങ്കപൂരില്‍ ജോലിചെയ്യുന്ന സെന്തിലിന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിടുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞദിവസം രാത്രിയും പതിവുപോലെ രണ്ട് കുട്ടികളെയും ഉറക്കികിടത്തിയ ശേഷം ജ്ഞാനഭാഗ്യ സെന്തിലിന് വീഡിയോകോള്‍ ചെയ്തു. ഇതിനിടെ ഭാര്യയ്ക്കൊപ്പം ആരോ ഉണ്ടെന്ന് ആരോപിച്ച സെന്തില്‍ ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും ചെയ്തു. പിന്നാലെ ജ്ഞാനഭാഗ്യ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഭാര്യ ആത്മഹത്യ ചെയ്യുന്ന ദൃശ്യം വീഡിയോകോളില്‍ കണ്ട സെന്തില്‍ വിവരം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: Woman Found Dead Hanged in House, Chennai, News, Local News, Hang Self, Police, Dead Body, Phone call, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia