Follow KVARTHA on Google news Follow Us!
ad

Bail plea rejected | വീട്ടിൽ ഭാര്യയുടെ സാന്നിധ്യം പ്രതിയുടെ ജാമ്യാപേക്ഷ തള്ളുന്നതിന് കാരണമായി; വിചിത്രമായ സംഭവം ഇങ്ങിനെ

Wife’s presence at home spoils accused’s bail plan #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) വീട്ടില്‍ നിന്ന് 250 ലീറ്റര്‍ കോട പിടികൂടിയപ്പോള്‍ ഭാര്യ അവിടെ ഉണ്ടായിരുന്നെന്ന എറണാകുളം സെഷന്‍സ് കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന്, മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ കഥ മെനയാനുള്ള യുവാവിന്റെ ശ്രമം പാളി. തന്റെ അമ്മാവന്റെ മരണവുമായി ബന്ധപ്പെട്ട് താനും കുടുംബവും ജൂലൈ 20 മുതല്‍ വീട്ടിലല്ല താമസമെന്ന് ചാരായം വാറ്റിയെന്ന കേസിലെ കുറ്റാരോപിതനായ സുജിത് കെ എം തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജൂലൈ 28ന് വാറ്റ് ചാരായം പിടികൂടിയ ഞാറക്കല്‍ മഞ്ഞനക്കാട് വീട്ടില്‍ ആരുമില്ലായിരുന്നെന്ന് സുജിത് പറഞ്ഞു. അന്നുമുതല്‍ സുജിത് ഒളിവിലുമായിരുന്നു.
          
Wife’s presence at home spoils accused’s bail plan, News, Top-Headlines, Kochi, Kerala, Bail plea, Ernakulam, Court.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിനു പിന്നില്‍ ഡ്രമില്‍ സൂക്ഷിച്ച നിലയില്‍ അനധികൃത വസ്തു കണ്ടെത്തിയത്. തന്റെ ഭര്‍ത്താവ് ചാരായം വാറ്റാന്‍ കോട സൂക്ഷിച്ചിരുന്നതായി വീട്ടിലുണ്ടായിരുന്ന സുജിതിന്റെ ഭാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ വ്യക്തമാക്കി. ഇതോടെ യുവാവിന്റെ വാദം പൊളിഞ്ഞു.

അതിരുകളില്ലാതെ തുറസായ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നതെന്ന് സുജിത് കോടതിയില്‍ പറഞ്ഞു.

അതിനാല്‍ ആര്‍ക്കും വീട്ടില്‍ കയറി കോട സൂക്ഷിക്കാം. സ്വത്ത് ഭാര്യയുടേതാണെന്നും താന്‍ കൂലിപ്പണിക്കാരനാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും വാദിച്ചു. എന്നാല്‍, കോട പിടിച്ചെടുത്ത സമയത്ത് ഭാര്യയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. 'ഇത് പ്രതിയും സമ്മതിച്ചു. അബ്കാരി ആക്ടിലെ സെക്ഷന്‍ 55(ജി) പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കൂടാതെ, ചാരായ വില്‍പന സംബന്ധിച്ച് മുന്‍കൂര്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പിടികൂടിയത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്,' കോടതി ഉത്തരവില്‍ പറയുന്നു.

Keywords: Wife’s presence at home spoils accused’s bail plan, News, Top-Headlines, Kochi, Kerala, Bail plea, Ernakulam, Court.
< !- START disable copy paste -->

Post a Comment