Follow KVARTHA on Google news Follow Us!
ad

Viral Video | ഫീല്‍ഡിംഗിനിടെ റിഷഭ് പന്തിനേയും മലയാളം പഠിപ്പിച്ച് സഞ്ജു; ഈസി ചേട്ടായെന്ന് സംസാരിക്കുന്ന വീഡിയോ വൈറല്‍

WI vs Ind : Rishabh Pant give instructions in Malayalam from Behind the stumps to Sanju Samson#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഫ്ളോറിഡ: (www.kvartha.com) ഫീല്‍ഡിംഗിനിടെ സഞ്ജുവിനോട് സഹതാരം മലയാളത്തില്‍ സംസാരിക്കുന്ന വീഡിയോ വൈറല്‍. ഇന്‍ഡ്യന്‍ വികറ്റ് കീപര്‍ റിഷഭ് പന്ത് സഞ്ജുവിനെ 'ചേട്ടാ...' എന്ന് വിളിക്കുന്ന വീഡിയോയാണത്.

മത്സരത്തിനിടെ സഞ്ജു ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നത്. എട്ടാം ഓവറിലായിരുന്നു സംഭവം. രവി ബിഷ്ണോയുടെ പന്തില്‍ റോവ്മാന്‍ പവല്‍ സിംഗിളിന് ശ്രമിക്കുമ്പോള്‍ റിഷഭ് പന്ത് സ്റ്റംപിന് പിന്നില്‍ നിന്ന് 'ഈസി ചേട്ടാ..' എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. 

News,World,international,Sports,Cricket,Top-Headlines,Video,Social-Media, WI vs Ind : Rishabh Pant give instructions in Malayalam from Behind the stumps to Sanju Samson


സഞ്ജു സാംസണ്‍ പലപ്പോഴും തന്റെ സഹതാരങ്ങളോട് മലയാളത്തില്‍ സംസാരിക്കാറുണ്ട്. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സഹതാരം ദേവ്ദത്ത് പടിക്കലിനോട് മലയാളത്തില്‍ സംസാരിക്കുന്ന വീഡിയോ ആ സമയത്ത് വൈറലായിരുന്നു. സഹതാരങ്ങളെയെല്ലാം സഞ്ജു മലയാളം പഠിപ്പിക്കുമോ എന്നുള്ള രീതിയില്‍ തമാശയോടെയുള്ള ചോദ്യങ്ങളും അന്നുണ്ടായിരുന്നു. ഇന്‍ഡ്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ 'ചേട്ടാ' എന്ന് വിളിക്കാറുണ്ടെന്ന് സഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര ഇന്‍ഡ്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-1നായിരുന്നു ഇന്‍ഡ്യയുടെ ജയം. ഫ്ളോറിഡയില്‍ നടന്ന അവസാന മത്സരത്തില്‍ 88 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്‍ഡ്യ സ്വന്തമാക്കിയത്.

Keywords: News,World,international,Sports,Cricket,Top-Headlines,Video,Social-Media, WI vs Ind : Rishabh Pant give instructions in Malayalam from Behind the stumps to Sanju Samson

Post a Comment