ബാങ്കോക്: (www.kvartha.com) തായ്‌ലന്‍ഡ് മാരിജുവാന നിയമവിധേയമാക്കിയതിന് ആഴ്ചകള്‍ക്ക് ശേഷം, വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ബാങ്കോക് നഗരം. കഞ്ചാവ് കഫേ തുറന്നാണ് 100 കണക്കിന് വിദേശികളെയും പ്രാദേശിക ഉപഭോക്താക്കളെയും ബാങ്കോക് മാടി വിളിക്കുന്നത്.
ബാങ്കോകിലെ വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പ്രദേശമായ ഖാവോ സാനിലാണ് RG420 എന്ന് പേരിട്ടിരിക്കുന്ന കഞ്ചാവ് കഫേ ആരംഭിച്ചിരിക്കുന്നത്. കഞ്ചാവ് ക്രിമിനല്‍ കുറ്റമല്ലാതാക്കിയതിന് ശേഷം ബാങ്കോകിലുടനീളം ഇത്തരം നിരവധി ഔട് ലെറ്റുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
തങ്ങളുടെ വ്യവസായം കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ ടൂറിസത്തേയും അതിലൂടെ സാമ്പത്തികരംഗത്തെയും പുനരുജ്ജീവിപ്പിക്കാന്‍ ഉതകുന്നതാകും എന്നാണ്, RG420 -ന്റെ ഉടമ ഒംഗാര്‍ഡ് പന്യാചതിരാക്ഷയും അദ്ദേഹത്തെപ്പോലുള്ള മറ്റുള്ളവരും വിശ്വസിക്കുന്നത്.
തായ്‌ലന്‍ഡ് ഗവന്‍മെന്റ് കഞ്ചാവ് മെഡികല്‍ ഉപയോഗത്തിന് വേണ്ടി മാത്രം പ്രോത്സാഹിപ്പിക്കുന്നുവെന്ന് അപ്പോഴും എടുത്ത് പറയുന്നുണ്ട്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നത് ഇപ്പോഴും ഒരു കുറ്റമായി തന്നെയാണ് കണക്കാക്കുക. അത് മൂന്ന് മാസത്തെ തടവിനും $780 -പിഴയ്ക്കും ഉള്ള കാരണമായി കണക്കാക്കും.
മെഡികല്‍ ആവശ്യത്തിനുള്ള കഞ്ചാവിന്റെ വിപണിയില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. മെഡികല്‍ ടൂറിസം വ്യവസായം ഇപ്പോള്‍ തന്നെ ഇവിടെ നല്ല വികസനത്തിലാണ്. മാത്രമല്ല ഇവിടുത്തെ ഉഷ്ണമേഖലാ കാലാവസ്ഥ കഞ്ചാവ് വളര്‍ത്തുന്നതിന് അനുയോജ്യവുമാണ്.
കഞ്ചാവ് വളര്‍ത്തുന്ന ആളുകള്‍ PlookGanja എന്ന സര്‍കാര്‍ ആപില്‍ രെജിസ്റ്റര്‍ ചെയ്യണം. ഏകദേശം 100,000 ആളുകള്‍ ആപില്‍ സൈന്‍ അപ് ചെയ്തതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പൈസാന്‍ ദന്‍ഖും പറഞ്ഞു.
2018 -ല്‍ മെഡികല്‍ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ ദക്ഷിണേഷ്യന്‍ രാജ്യമായി തായ്ലന്‍ഡ് മാറിയിരുന്നു. 2022 ജൂണില്‍, രാജ്യം ഔദ്യോഗികമായി കഞ്ചാവ് ക്രിമിനല്‍ കുറ്റവുമല്ലാതാക്കി. ഇതോടെ കഞ്ചാവ് ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന ആദ്യത്തെ സൗത് ഏഷ്യന്‍ രാജ്യമായും തായ്‌ലന്‍ഡ് മാറിയിരുന്നു.
Keywords: News,World,international,Drugs,Lifestyle & Fashion, Weeks After Thailand Decriminalises Marijuana, RG420 Cannabis Cafe Pops Up In BangkokFrom Khao San to Sukhumvit, #cannabis cafes are popping up across Bangkok.Their owners believe recreational marijuana is going to help revive the tourism industry. 🌿 story with @KuhakanJiraporn https://t.co/ep5ow1Bx0G pic.twitter.com/5U9kzy6pG0
— Chayut 🤔 (@ChayutSet) August 1, 2022