Follow KVARTHA on Google news Follow Us!
ad

Collector | ചാലക്കുടി പുഴയില്‍ അപകടകരമായ സ്ഥിതിയിലേക്ക് വെള്ളം ഉയരും; പുഴക്കരയിലുള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍

Water level will rise in Chalakudy River; People on the banks of the river should be evacuated as soon as possible - Collector#കേരളവാര്‍ത്തകള്‍ #ന്യൂസ

തൃശൂര്‍: (www.kvartha.com) തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകളില്‍ നിന്ന് രാവിലെ മുതല്‍ പൊരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്ക് ജലം ഒഴുകിവരികയാണ്. നിലവില്‍ 13000 ക്യുസെക്സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും അണക്കെട്ടിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പൊരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്. 

അണക്കെട്ട് കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനുള്ള സാധ്യതയുമുണ്ട്. ആയതിനാല്‍ പുഴക്കരയില്‍ താമസിക്കുന്നവരെ എത്രയും വേഗം വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. 

News,Kerala,State,Thrissur,District Collector,River,Top-Headlines,Trending, Water level will rise in Chalakudy River; People on the banks of the river should be evacuated as soon as possible - Collector


പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാല്‍ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് എത്രയും വേഗം മാറിത്താമസിക്കണം. വെള്ളം ഉയര്‍ന്ന് ഒഴിപ്പിക്കല്‍ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Keywords: News,Kerala,State,Thrissur,District Collector,River,Top-Headlines,Trending, Water level will rise in Chalakudy River; People on the banks of the river should be evacuated as soon as possible - Collector

Post a Comment