Follow KVARTHA on Google news Follow Us!
ad

Anjana OM Kashyap | ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധി റിപോര്‍ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തക അഞ്ജന ഒഎം കശ്യപിന് ആള്‍ക്കൂട്ടത്തിന്റെ ആക്രാശം; പിന്നില്‍ ആര്‍ജെഡി-ജെഡിയു പിന്തുണക്കാരെന്ന് റിപോര്‍ട്; ഇന്റര്‍നെറ്റില്‍ തരംഗമായി തെറിവിളിയുടെ വീഡിയോ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Bihar,News,Politics,Video,Social Media,Twitter,National,
ബീഹാര്‍: (www.kvartha.com) ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധി റിപോര്‍ട് ചെയ്യുന്നതിനിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അഞ്ജന ഒഎം കശ്യപിന് ആള്‍ക്കൂട്ടത്തിന്റെ ആക്രോശം. തെറിവിളി നടത്തിയത് ആര്‍ജെഡി-ജെഡിയു പിന്തുണക്കാരെന്ന് റിപോര്‍ട്. ഇന്റര്‍നെറ്റില്‍ തരംഗമായി തെറിവിളിയുടെ വീഡിയോ.

Watch: Anjana OM Kashyap Heckled By RJD-JDU Supporters In Bihar, Bihar, News, Politics, Video, Social Media, Twitter, National

റിപോര്‍ടിംഗിനിടെ നൂറുകണക്കിനാളുകള്‍ അവതാരകയെ മുദ്രാവാക്യം വിളിയുമായി ശല്യപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. 'ഗോഡി മീഡിയ', 'അഞ്ജന മോദി മുര്‍ദാബാദ്' എന്നീ മുദ്രാവാക്യങ്ങള്‍ ആള്‍ക്കൂട്ടം വിളിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് നേരെയുള്ള ആക്രോശത്തെ വളരെ ക്ഷമയോടെയാണ് അഞ്ജന നേരിടുന്നത്.

വീഡിയോയ്ക്ക് ട്വിറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്, ഉപയോക്താക്കളിലൊരാള്‍ സംഭവത്തെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചു- മുദ്രാവാക്യങ്ങളും വിലകുറഞ്ഞ അധിക്ഷേപങ്ങളും അലറുന്ന പുരുഷന്‍മാരുടെ ഒരു വലിയ സംഘം - 'അഞ്ജന മോദി' എന്ന മുദ്രാവാക്യം വിളിക്കിടയില്‍ അഞ്ജന ഓം കശ്യപ് തന്റെ ജോലി ചെയ്തുകൊണ്ടിരുന്നു. ഇപ്പോള്‍ കപട ഫെമിനിസ്റ്റുകള്‍ ഇതിനെ വിഷ പുരുഷത്വം എന്ന് വിളിക്കാന്‍ പോകുന്നില്ല, കാരണം ഇത് സംഭവിക്കുന്നത് നിതീഷ് - യാദവ് ഭരിക്കുന്ന ബിഹാറിലാണ്, അല്ലാതെ യുപിയില്‍ അല്ല.

ബിജെപി ദേശീയ വക്താവ് ഷെസാദ് പൂനാവാല അഞ്ജനയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. 'നിങ്ങള്‍ക്ക് ഒരു ചാനല്‍ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം, എന്നാല്‍ അത് വനിതാ റിപോര്‍ടര്‍മാരെ പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനും ദുരുപയോഗം ചെയ്യാനും കളിയാക്കാനും അവകാശം നല്‍കുന്നില്ലെന്നും ഇത് 'ലിബറല്‍ ചാംപ്യന്‍മാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. 'രാഷ്ട്രീയ പാര്‍ടികള്‍ ഇതാണ് ഗുണ്ടാരാജിന്റെ തിരിച്ചുവരവ്! നാളെ ഇതേ ചാപ്പകള്‍ തെരുവില്‍ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോകും!

ആളുകള്‍ ചീത്തവിളിച്ചുകൊണ്ടിരുന്നു, എന്നാല്‍ ഭയമില്ലാത്ത അതൊക്കെ അതിജീവിച്ച് ഒന്നും സംഭവിക്കാത്തതുപോലെ നില്‍ക്കുകയാണ് അഞ്ജന.

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ & ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് നിതിന്‍ അഗര്‍വാള്‍ 'ഇങ്ങനെയാണ് ഗോഡി മീഡിയ ജേണലിസ്റ്റ് എന്ന് കുറിക്കുകയുണ്ടായി.

സംഭവത്തെക്കുറിച്ച് ഇത്തരത്തില്‍ ഒരുപാട് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു, 'അഞ്ജന ഒഎം കശ്യപ് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റില്‍ ട്രെന്‍ഡുചെയ്യാന്‍ തുടങ്ങി.'

അതേസമയം, ചൊവ്വാഴ്ച ബിജെപി വിട്ട് തേജസ്വി യാദവും മറ്റ് പ്രതിപക്ഷ പാര്‍ടികളും ഉള്‍പെടുന്ന പുതിയ 'മഹാസഖ്യം' പ്രഖ്യാപിച്ചതിന് ശേഷം നിതീഷ് കുമാര്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും.

Keywords: Watch: Anjana OM Kashyap Heckled By RJD-JDU Supporters In Bihar, Bihar, News, Politics, Video, Social Media, Twitter, National.

Post a Comment