Follow KVARTHA on Google news Follow Us!
ad

Delivery Boy | അപകടത്തെ തുടര്‍ന്ന് അച്ഛന്‍ ചികിത്സയിലായി; പകരം ഭക്ഷണ ഡെലിവറി ബോയിയായി 7 വയസുകാരന്‍; വീഡിയോ വൈറലായതോടെ കുട്ടിയെ തിരഞ്ഞ് സൊമാറ്റോ

Watch: 7-Year-Old Works As Zomato Delivery Boy, His Inspirational Story Is Viral#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ ഭക്ഷണ ഡെലിവറി ബോയിയായ ഏഴ് വയസുകാരന്റെ പ്രചോദനാത്മകമായ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തന്റെ അച്ഛന് പകരമാണ് വിദ്യാര്‍ഥിയായ മകന്‍ ഭക്ഷണ ഡെലിവറി നടത്തുന്നത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം തരംഗമായിരുന്നു. 

വൈകുന്നേരം ആറ് മുതല്‍ 11 വരെ സ്‌കൂള്‍ കുട്ടി ഡ്യൂടിയിലാണെന്നാണ് ട്വീറ്റില്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഒരു സ്‌കൂള്‍ കുട്ടി കൊണ്ടുവരുന്നതാണ് വീഡിയോയില്‍ ഉള്ളത്. അച്ഛന് അപകടത്തില്‍ പരുക്ക് പറ്റി, ഞാന്‍ അച്ഛന് പകരം എത്തിയതാണെന്നും പുലര്‍ചെ സ്‌കൂളില്‍ പോകാനും പിന്നീട് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനുമായി ജോലിക്ക് പോകുമെന്നും കുട്ടി പറയുന്നുണ്ട്. ഈ സംഭവം നടന്ന സ്ഥലം ഇതുവരെ അറിവായിട്ടില്ലെങ്കിലും ദൃശ്യങ്ങള്‍ ഏവരുടെയും ഉള്ളില്‍ തട്ടുകയാണ്. 

News,National,India,New Delhi,Food,Accident,Injured,Treatment,Child,Video,Social-Media, Watch: 7-Year-Old Works As Zomato Delivery Boy, His Inspirational Story Is Viral


വീഡിയോയില്‍ നിന്ന് ബന്ധപ്പെട്ട ആണ്‍കുട്ടിയുടെ പേര് എഡിറ്റ് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും ഫീല്‍ഡ് ജോലിയില്‍ നിന്ന് വിലക്കുന്ന നിബന്ധനകള്‍ക്ക് വിധേയമാണെന്നും വീഡിയോ വ്യക്തമാക്കുന്നു. 

പിന്നാലെ സൊമാറ്റോയും ദൃശ്യങ്ങളോട് പ്രതികരിക്കുകയും കുട്ടിയെ സഹായിക്കുന്നതിന് കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അയയ്ക്കാനും വീഡിയോ പങ്കുവച്ച മിത്തല്‍ എന്നയാളോട് ആവശ്യപ്പെടുകയും ചെയ്തു.

Keywords: News,National,India,New Delhi,Food,Accident,Injured,Treatment,Child,Video,Social-Media, Watch: 7-Year-Old Works As Zomato Delivery Boy, His Inspirational Story Is Viral

Post a Comment