1909 മുതല്‍ 1921 വരെയുള്ള സ്വാതന്ത്ര്യസമര തടവുകാരുടെ പട്ടിക കമ്യൂണിസ്റ്റ് സാന്നിധ്യത്തിന് തെളിവായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇന്‍ഡ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെട്ടത് 1925 ഡിസംബറിലല്ലേ എന്ന സ്വാഭാവിക ചോദ്യം ഉയരുമെന്ന് കേരളത്തിലെ സിപിഎമുകാര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തതാവില്ലല്ലോ?, എന്നിട്ടും സവര്‍കറെ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ സിപിഎമിന് കഴിയാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു പട്ടികയും പൊക്കിപ്പിടിച്ച് അവര്‍ വരുന്നത്. സവര്‍കര്‍ക്കൊപ്പമാണ് കമ്യൂണിസ്റ്റുകളും സ്വന്തം മൂല്യം കണ്ടെത്തുന്നത് എന്നാണ് നാം ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്നും ബൽറാം കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം