Follow KVARTHA on Google news Follow Us!
ad

Breakup Party | കാമുകി തേച്ചു; തോക്ക് കൊണ്ട് കേക് മുറിച്ച് 'ബ്രേക്അപ് പാർടി' ആഘോഷിച്ച് യുവാവ്! ചിത്രീകരിക്കാൻ ഡ്രോൺ ക്യമറയും; വീഡിയോ വൈറൽ

Viral Video: Heartbroken Youth Celebrates Breakup Party in Samastipur, Cuts Cake With a Pistol | Watch #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പാട്ന: (www.kvartha.com) പ്രണയിതാക്കൾ തമ്മിലുള്ള വേർപിരിയലുകൾ പലർക്കും കഠിനവും നിരാശയിലാക്കുന്നതുമാണ്. ചിലർ കരയാനും തനിച്ചിരിക്കാനും ശ്രമിക്കുമ്പോൾ, മറ്റുചിലർ ഇപ്പോൾ വിഷമങ്ങൾ മറികടക്കാൻ 'ബ്രേക്അപ് പാർടി'കൾ ആഘോഷിക്കുകയാണ്. ബീഹാറിലെ സമസ്തിപൂരിൽ നിന്ന് അത്തരത്തിലുള്ള ഒരു വീഡിയോ പുറത്തുവന്നു. ബ്രേക് അപ് പാർടി ഒരുക്കിയ യുവാവ് തോക്ക് ഉപയോഗിച്ച് കേക് മുറിക്കുന്നത് വീഡിയോയിൽ കാണാം. റിപോർടുകൾ പ്രകാരം, സമസ്തിപൂർ ജില്ലയിലെ വിദ്യാപതിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന മണിയാർപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
          
Viral Video: Heartbroken Youth Celebrates Breakup Party in Samastipur, Cuts Cake With a Pistol | Watch, National,News,Top-Headlines,Patna,Latest-News,Video,Viral,Cake, Bihar.

                   

കേകിൽ ‘അമിതും നിഷയും ബ്രേക് അപ് ഡേ’ എന്ന് എഴുതിയിരിക്കുന്നു. പശ്ചാത്തലത്തിൽ സങ്കടകരമായ ഭോജ്പുരി ഗാനം പ്ലേ ചെയ്യുന്നുമുണ്ട്. മാത്രമല്ല, ആഘോഷം ഒപ്പിയെടുക്കാൻ ഡ്രോൺ ക്യാമറയ്ക്ക് പുറമെ അലങ്കാരവും വിളക്കുകളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണപാനീയങ്ങളും ഒരുക്കിയിരുന്നു. മേശപ്പുറത്ത് ഒരു സമ്മാനവും കാണാം. യുവാവിന്റെ സുഹൃത്തുക്കൾ ചിത്രമെടുക്കുമ്പോൾ, അയാൾ പിസ്റ്റൾ വീശിക്കൊണ്ട് അവരോടൊപ്പം പോസ് ചെയ്യുന്നു. ആളുകൾ നൃത്തം ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അതേസമയം ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.

Keywords: Viral Video: Heartbroken Youth Celebrates Breakup Party in Samastipur, Cuts Cake With a Pistol | Watch, National,News,Top-Headlines,Patna,Latest-News,Video,Viral,Cake, Bihar.
< !- START disable copy paste -->

Post a Comment