Marriage | വിവാഹമണ്ഡപത്തില്‍ വച്ച് വരന്റെ കരണത്തടിച്ച് വധു; വൈറലായി വീഡിയോ
Aug 15, 2022, 19:18 IST
മുംബൈ: (www.kvartha.com) ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി രസകരങ്ങളായ വീഡിയോകള്‍ പുറത്തുവരാറുണ്ട്. അതൊക്കെ ആസ്വദിച്ച് ആളുകള്‍ കാണാറുമുണ്ട്. ഇക്കൂട്ടത്തില്‍ വിവാഹ വീഡിയോകളും വളരെയധികം പ്രചരിക്കാറുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഇത് എവിടെ വച്ച്, എപ്പോള്‍ പകര്‍ത്തിയതാണെന്നൊന്നും വ്യക്തമല്ല. കണ്ടുകഴിഞ്ഞാല്‍ ഒരുപക്ഷേ വീണ്ടും കാണാന്‍ തോന്നും വിധം കൗതുകം നിറഞ്ഞതാണ് ഈ വീഡിയോ.
വിവാഹമണ്ഡപത്തില്‍ വച്ച് വരനും വധുവും പരസ്പരം ലഡു കഴിപ്പിക്കുന്നതാണ് രംഗം. ആദ്യം വധു വരന്റെ വായിലേക്ക് ലഡു വച്ചുകൊടുക്കുന്നു. വളരെ ബലമായിട്ടാണ് ഇത് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് വ്യക്തമല്ല. ഇതിന് ശേഷം വരന്‍ വധുവിനെ ലഡു കഴിപ്പിക്കുന്നു. അതും സമാനമായ രീതിയില്‍ ബലമായിത്തന്നെ. എന്നാല്‍ വധുവിനേക്കാള്‍ കുറെക്കൂടി ബലം പ്രയോഗിക്കുകയാണ് വരന്‍.
ഇതോടെ ദേഷ്യം വന്ന വധു വരന്റെ കരണത്തടിക്കുകയാണ്. ഇത്രയുമാണ് വീഡിയോയിലുള്ളത്. ഇത് യഥാര്‍ഥത്തില്‍ സംഭവിച്ചതാണോ, അതോ തമാശയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണോ എന്നൊന്നും വ്യക്തമല്ല. എന്തായാലും നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി കാണുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
Keywords: Viral Video: Dulha & Dulhan Force Feed ‘Ladoos’ to Each Other, Bride Gives Groom a Tight Slap | Watch, Mumbai, News, Marriage, Video, Social Media, National.
ഒന്നുകില്‍ വിവാഹദിവസത്തെ ആഘോഷങ്ങളോ, നൃത്തമോ വൈകാരികമായ നിമിഷങ്ങളോ ഒക്കെ ആയിരിക്കും വീഡിയോകളായി പങ്കുവയ്ക്കപ്പെടുന്നത്. അതല്ലെങ്കില്‍ വ്യത്യസ്തമായ ആചാരങ്ങള്‍, അവിചാരിതമായി കടന്നുവരുന്ന നര്‍മ മുഹൂര്‍ത്തങ്ങള്‍, അബദ്ധങ്ങള്‍ എന്തുമാകാം. എന്തായാലും വിവാഹ വീഡിയോകള്‍ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഇത് എവിടെ വച്ച്, എപ്പോള്‍ പകര്‍ത്തിയതാണെന്നൊന്നും വ്യക്തമല്ല. കണ്ടുകഴിഞ്ഞാല്‍ ഒരുപക്ഷേ വീണ്ടും കാണാന്‍ തോന്നും വിധം കൗതുകം നിറഞ്ഞതാണ് ഈ വീഡിയോ.
വിവാഹമണ്ഡപത്തില്‍ വച്ച് വരനും വധുവും പരസ്പരം ലഡു കഴിപ്പിക്കുന്നതാണ് രംഗം. ആദ്യം വധു വരന്റെ വായിലേക്ക് ലഡു വച്ചുകൊടുക്കുന്നു. വളരെ ബലമായിട്ടാണ് ഇത് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് വ്യക്തമല്ല. ഇതിന് ശേഷം വരന്‍ വധുവിനെ ലഡു കഴിപ്പിക്കുന്നു. അതും സമാനമായ രീതിയില്‍ ബലമായിത്തന്നെ. എന്നാല്‍ വധുവിനേക്കാള്‍ കുറെക്കൂടി ബലം പ്രയോഗിക്കുകയാണ് വരന്‍.
ഇതോടെ ദേഷ്യം വന്ന വധു വരന്റെ കരണത്തടിക്കുകയാണ്. ഇത്രയുമാണ് വീഡിയോയിലുള്ളത്. ഇത് യഥാര്‍ഥത്തില്‍ സംഭവിച്ചതാണോ, അതോ തമാശയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണോ എന്നൊന്നും വ്യക്തമല്ല. എന്തായാലും നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി കാണുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
Keywords: Viral Video: Dulha & Dulhan Force Feed ‘Ladoos’ to Each Other, Bride Gives Groom a Tight Slap | Watch, Mumbai, News, Marriage, Video, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.