Follow KVARTHA on Google news Follow Us!
ad

Vice-Presidential Poll | ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോടെടുപ്പ് അവസാനിച്ചു; ഫലം രാത്രിയോടെ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Voters,Rajya Sabha,Prime Minister,National,Politics,
ന്യൂഡെല്‍ഹി: (www.kvartha.com) ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോടെടുപ്പ് അവസാനിച്ചു.92 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വോടെണ്ണല്‍ ആരംഭിച്ചു. ഫലം രാത്രിയോടെ അറിയും.

പാര്‍ലമെന്റ് മന്ദിരത്തില്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ അഞ്ചുമണി വരെയായിരുന്നു വോടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടെയുള്ളവര്‍ വോട് രേഖപ്പെടുത്തി. ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരാണു വോട് ചെയ്തത്.

Vice-Presidential Poll : 92.9% turnout recorded, counting of vote begins, New Delhi, News, Voters, Rajya Sabha, Prime Minister, National, Politics

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വീല്‍ചെയറിലെത്തിയാണ് വോടുചെയ്തത്. ജഗ്ദീപ് ധന്‍കര്‍ (എന്‍ഡിഎ), മാര്‍ഗരറ്റ് അല്‍വ (പ്രതിപക്ഷം) എന്നിവരാണു മത്സരരംഗത്ത്. ഇരു സഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോള്‍ ഭരണപക്ഷമായ എന്‍ഡിഎക്കു ജയമുറപ്പാണ്.

Keywords: Vice-Presidential Poll : 92.9% turnout recorded, counting of vote begins, New Delhi, News, Voters, Rajya Sabha, Prime Minister, National, Politics.

Post a Comment