Follow KVARTHA on Google news Follow Us!
ad

VD Satheesan | മുസ്ലിം ലീഗിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം മറ്റു ശക്തികളെ വളര്‍ത്തിക്കൊണ്ടുവരലെന്ന് വി ഡി സതീശന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kannur,News,Politics,Muslim-League,Kerala,
കണ്ണൂര്‍: (www.kvartha.com) നാല് വോടിന് വേണ്ടി ആരുടെയും തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന ഉറച്ച നിലപാടാണ് യുഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ എസ് ടി യു ശിക്ഷക് സദനില്‍ സംഘടിപ്പിച്ച തങ്ങള്‍ എന്ന മഹാവിദ്യാലയം സെമിനാറും ശിഹാബ് തങ്ങള്‍ സ്മാരക പ്രതിഭാ അവാര്‍ഡ് ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

VD Satheesan says aim of those who are trying to weaken the Muslim League is to develop other forces, Kannur, News, Politics, Muslim-League, Kerala


തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതിനേക്കാള്‍ ഉപരി വര്‍ഗീയതയെ കുഴിച്ചു മൂടുകയെന്നതാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഇക്കാര്യം ഗൗരവപരമായി ചര്‍ച ചെയ്തിരുന്നു. വര്‍ഗീയ ഫാസിസവും സിപിഎമിന്റെ രാഷ്ട്രീയ ഫാസിസവും ആപത്താണ്.

ഇതിനെതിരെ ശക്തമായ നിലപാടായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുകയെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം സുദൃഢമാണ്. ഒരിക്കലും ആ ബന്ധം തകര്‍ക്കാര്‍ ആരു ശ്രമിച്ചാലും സാധിക്കില്ല. ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ഐക്യത്തിന് കോട്ടം തട്ടില്ല.

ലീഗിനെ ദുര്‍ബലപ്പെടുത്താന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം മറ്റു ശക്തികളെ വളര്‍ത്തിക്കൊണ്ടുവരികയെന്നതാണ്. അതിനെ ശക്തമായി നേരിടുക തന്നെ വേണമെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ദൃഢമായ ബന്ധത്തിലൂടെ തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമം തുടങ്ങി കഴിഞ്ഞു.

എല്ലാ ജനവിഭാഗങ്ങളുടെയും വിശ്വാസമുള്ള പ്രസ്ഥാനമായി യുഡിഎഫിനെ മാറ്റിയെടുക്കും. വര്‍ഗീയ ഫാസിസത്തെ തകര്‍ക്കുന്നതോടൊപ്പം കമ്യൂണിസത്തിന്റെ അടിത്തറയും തകര്‍ക്കണം. മുണ്ട് ഉടുത്ത മോദിയും പിണറായിയും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രം എന്ത് ചെയ്യുന്നുവോ അത് ഇവിടെയും നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

ചടങ്ങില്‍ കാരുണ്യ മെഡി പ്ലസ് പ്രഖ്യാപനം കെ എം ശാജി നിര്‍വഹിച്ചു. സി പി ചെറിയ മുഹമ്മദ്, അബ്ദുര്‍ റഹ്മാന്‍ കല്ലായി, അബ്ദുല്‍ കരീം ചേലേരി, ബശീര്‍ ചെറിയാണ്ടി, എം അഹ് മദ്, സി പി മുനീര്‍, സിദ്ദിഖ് കൂടത്തില്‍, കെ ടി സാജിദ്, എം എം ഹസീബ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: VD Satheesan says aim of those who are trying to weaken the Muslim League is to develop other forces, Kannur, News, Politics, Muslim-League, Kerala.


Post a Comment