Follow KVARTHA on Google news Follow Us!
ad

Urvashi Rautela Hits Back At Rishabh Pant Controversy | 'ചോട്ടൂ ഭയ്യ ക്രികറ്റ് കളിക്കൂ'; സാമൂഹ്യ മാധ്യമത്തിൽ പരസ്പരം പോരടിച്ച് ബോളിവുഡ് നടിയും ഇൻഡ്യൻ ക്രികറ്റ് താരവും

Urvashi Rautela Hits Back At Rishabh Pant #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ഇൻഡ്യൻ ടീമിന്റെ വികറ്റ് കീപർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത് കായിക മേഖലയിൽ നിന്ന് വ്യത്യസ്തമായ ഒരു കാര്യത്തെക്കുറിച്ച് വാർത്തകളിൽ ഇടം നേടുകയാണ്. ബോളിവുഡ് നടി ഉർവശി റൗടേലയും പന്തും തമ്മിൽ ബന്ധമുണ്ടെന്ന് നേരത്തെ ഗോസിപുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇരുവരും തമ്മിലുള്ള വാക് പോരാണ് വൈറലായത്. ഉർവശിയും ഋഷഭും പരസ്പരം പരസ്പരം പേരുപറയാതെ പരിഹസിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉർവശിയുടെ ഒരു അഭിമുഖം മുതലാണ് സംഭവത്തിന് തുടക്കമായത്.
             
                      
Urvashi Rautela Hits Back At Rishabh Pant, Mumbai, National, News, Top-Headlines, Social-Media, Viral, Controversy, Bollywood, Actress, Cricket, Whatsapp.


പന്തിനെക്കുറിച്ച് ഉർവശി പറഞ്ഞത്

തന്നെ കാണാൻ ഋഷഭ് പന്ത് പലതവണ ശ്രമിച്ചുവെന്നാണ് ഉർവശി റൗടേല പറഞ്ഞത്. 'വാരണാസിയിൽ നിന്ന് ഡെൽഹിയിൽ ഷൂടിങ്ങിനായി എത്തിയപ്പോൾ മിസ്റ്റർ ആർപി എന്നെ കാണാൻ വന്നിരുന്നു. ലോബിയിൽ കാത്തിരുന്നു, പക്ഷേ ഞാൻ ഉറങ്ങിപ്പോയി, 17 തവണ വിളിച്ചെങ്കിലും ഞാൻ അറിഞ്ഞില്ല. അപ്പോൾ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, നിങ്ങൾ മുംബൈയിൽ വരുമ്പോൾ നമുക്ക് കാണാമെന്ന് പറഞ്ഞു. പിന്നെ ഞങ്ങൾ അവിടെയും കണ്ടുമുട്ടി. എന്നാൽ അപ്പോഴേക്കും ഇക്കാര്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു'.

തിരിച്ചടിച്ച് ഋഷഭ് പന്ത്

ഉർവശി റൗടേലയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഋഷഭ് പന്ത് സാമൂഹ്യ മാധ്യമത്തിൽ രോഷം പ്രകടിപ്പിച്ചു. ഋഷഭ് പന്ത് തന്റെ ഇൻസ്റ്റാ സ്റ്റോറിയിൽ ഇങ്ങനെ എഴുതി, 'അഭിമുഖങ്ങളില്‍ ആളുകള്‍ ഇങ്ങനെ പച്ചക്കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ'.

ഉർവശി വീണ്ടും

പന്തിന്റെ ഈ രൂക്ഷമായ മറുപടിക്ക് പിന്നാലെ ഉർവശിയും സോഷ്യൽ മീഡിയയിൽ തക്ക മറുപടി നൽകി. ചോട്ടൂ ഭയ്യ ക്രികറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല എന്നാണ് രക്ഷാബന്ധന്‍ ഹാഷ്‌ടാഗോടെ ഉര്‍വശി റൗടേലയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

പന്ത് ഇഷയുമായി ബന്ധത്തിൽ

2019ൽ ഫോമിലല്ലെന്ന ടെൻഷൻ കാരണം ഋഷഭ് പന്ത് വാട്‌സ്ആപിൽ ഉർവശി റൗടേലയെ ബ്ലോക് ചെയ്‌തതായി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. റിഷഭ് പന്ത് ഇപ്പോൾ ഇഷ നേഗിയുമായി പ്രണയത്തിലാണ്. ഡെറാഡൂൺ സ്വദേശിയായ ഇഷ ഇന്റീരിയർ ഡിസൈനറാണ്.

Keywords: Urvashi Rautela Hits Back At Rishabh Pant, Mumbai, National, News, Top-Headlines, Social-Media, Viral, Controversy, Bollywood, Actress, Cricket, Whatsapp.

Post a Comment