Follow KVARTHA on Google news Follow Us!
ad

Woman arrested | കാറിൽ ഉരസി; 'ഇ-റിക്ഷാ ഡ്രൈവറെ ഒരു മിനിറ്റിനുള്ളില്‍ 17 തവണ അടിച്ച യുവതി അറസ്റ്റില്‍'

UP: Noida woman slaps e-rickshaw driver 17 times in a minute, arrested, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) ഇ-റിക്ഷാ ഡ്രൈവറെ ഒരു മിനിറ്റിനുള്ളില്‍ 17 തവണ അടിച്ചെന്ന കേസിൽ യുവതി അറസ്റ്റില്‍. യുപി സ്വദേശി കിരണ്‍ സിംഗ് എന്ന യുവതിയാണ് അറസ്റ്റിലായത്. നോയിഡയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. യുവതി ഇ-റിക്ഷാ ഡ്രൈവറെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. സെക്ടര്‍ 110 ഫേസ് 2 പ്രദേശത്ത് വെച്ച് വഴിയാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്.
    
Latest-News, National, Top-Headlines, Uttar Pradesh, Arrested, Assault, Crime, Police, Woman, Auto Driver, UP: Noida woman slaps e-rickshaw driver 17 times in a minute, arrested.

ഇ-റിക്ഷ യുവതിയുടെ കാറില്‍ ചെറുതായി ഉരസിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്ന് ദ മിറര്‍ റിപോര്‍ട് ചെയ്തു. രോഷാകുലയായ യുവതി കാറില്‍ നിന്നിറങ്ങി ഇ-റിക്ഷാ ഡ്രൈവറുടെ കോളറില്‍ പിടിച്ച് ആക്രമിക്കാന്‍ തുടങ്ങി. ഡ്രൈവറുടെ കോളറില്‍ ചുറ്റി വലിക്കുകയും അയാളുടെ പോകറ്റില്‍ ഉണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ഉടുപ്പ് കീറാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി, യുവതി കാറിലെ പോറലുകള്‍ കാണിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു.

Keywords: Latest-News, National, Top-Headlines, Uttar Pradesh, Arrested, Assault, Crime, Police, Woman, Auto Driver, UP: Noida woman slaps e-rickshaw driver 17 times in a minute, arrested.
< !- START disable copy paste -->

Post a Comment