ഭോഗ്നിപൂർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയും കാബിനറ്റ് മന്ത്രിയുമായ രാകേഷ് സച്ചനെ ശനിയാഴ്ച ആയുധ നിയമപ്രകാരം കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷാവിധിക്ക് മുമ്പ് അദ്ദേഹം കോടതി വിട്ടു. ഇതിനിടെയാണ് റീഡർ പൊലീസിൽ പരാതി നൽകിയത്. രേഖകളുമായി രാകേഷ് സച്ചൻ പോയെന്നാണ് ആരോപണം. കോടതിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിവരം.
ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി
'എനിക്കെതിരെ നിലനിൽക്കുന്ന കേസിന്റെ വിചാരണയിൽ പങ്കെടുക്കാൻ ഞാൻ ശനിയാഴ്ച കോടതിയിൽ പോയിരുന്നു. എന്റെ അഭിഭാഷകൻ എന്നോട് കോടതിയിൽ വരാൻ ആവശ്യപ്പെട്ടിരുന്നു. 11 മണിയോടെ ഞാൻ കോടതിയിലെത്തി. എനിക്ക് മറ്റ് പരിപാടികൾക്ക് ഹാജരാകേണ്ടതിനാലും സമയം വൈകുന്നതിനാലും എന്റെ അഭിഭാഷകൻ ഇളവ് അപേക്ഷ നൽകി. ഉച്ചയ്ക്ക് 12 മണിയോടെ ഞാൻ കോടതി വിട്ടു. കോടതിയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഈ ആരോപണങ്ങളെല്ലാം മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയുമാണ് ഞാൻ അറിഞ്ഞത്', ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
Keywords: UP minister accused of taking away conviction order copy, police say ‘examining’ complaint, National, News, Top-Headlines, Latest-News, Lucknow, Complaint, Uttar Pradesh, Minister, Court, Report, Investigates, Police.
< !- START disable copy paste -->