Follow KVARTHA on Google news Follow Us!
ad

Twin medals | 20 വയസിന് താഴെയുള്ളവരുടെ ലോക അത്ലറ്റിക് ചാംപ്യൻഷിപിൽ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ താരമായി രൂപാല്‍ ചൗധരി; നേട്ടം സ്വന്തമാക്കിയത് കര്‍ഷകന്റെ മകള്‍

UP farmer's daughter Rupal Chaudhary becomes first Indian to win twin medals at World U-20 Athletics#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) 20 വയസിന് താഴെയുള്ളവരുടെ ലോക അത്ലറ്റിക് ചാംപ്യൻഷിപിൽ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ താരമായി രൂപാല്‍ ചൗധരി ചരിത്രം സൃഷ്ടിച്ചു. വനിതകളുടെ 400 മീറ്ററില്‍ വെങ്കലവും 4x400 മീറ്റര്‍ റിലേയില്‍ വെള്ളിയുമാണ് താരം നേടിയത്. യുപിയിലെ മീററ്റ് ജില്ലയിലെ ഷാപൂര്‍ ജയിന്‍പൂര്‍ ഗ്രാമത്തിലെ ഇടത്തരം കര്‍ഷകന്റെ മകളാണ് രൂപാല്‍ ചൗധരി. വെറും മൂന്ന് ദിവസത്തിനുള്ളില്‍ നാല് 400 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുത്ത് അവിശ്വസനീയമായ പ്രകടനമാണ് 17 വയസുള്ള രൂപാല്‍ ചൗധരി കാഴ്ചവെച്ചത്.
  
New Delhi, India, News, Top-Headlines, Latest-News, Sports, Athletes, Farmers, Daughter, Women, UP farmer's daughter Rupal Chaudhary becomes first Indian to win twin medals at World U-20 Athletics.

വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ 51.85 സെകന്‍ഡോടെ മൂന്നാം സ്ഥാനത്തെത്തി. ബ്രിടന്റെ യെമി മേരി ജോണ്‍ (51.50), കെനിയയുടെ ഡമാരിസ് മുതുംഗ (51.71) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനം നേടിയത്. ഏഷ്യന്‍ ജൂനിയര്‍ റെകോര്‍ഡ് സമയം 3:17.76 സെകന്‍ഡ് ആണ്. വ്യക്തിഗത 400 മീറ്റര്‍ ആദ്യ റൗണ്ട് ഹീറ്റ്‌സില്‍ ഓടി, വരുന്ന ബുധനാഴ്ച സെമി ഫൈനലിലും വ്യാഴാഴ്ച ഫൈനലിലും പങ്കെടുക്കും. ചാംപ്യൻഷിപിൽ തന്റെ വ്യക്തിഗത മികച്ച സമയം രണ്ടുതവണ ഓടിയെത്തി, സെമിഫൈനലില്‍ 52.27 സെകന്‍ഡ് ആയിരുന്നു. ഫൈനലില്‍ ഇത് മെച്ചപ്പെടുത്തി.

ഈ വര്‍ഷമാദ്യം, ദേശീയ അണ്ടര്‍ 20 ഫെഡറേഷന്‍ കപ് അത്ലറ്റിക്സ് ചാംപ്യൻഷിപിൽ കര്‍ണാടകയുടെ പ്രീ-റേസ് ഫേവറിറ്റ് പ്രിയ മോഹനെ പിന്നിലാക്കി റൂപാല്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 400 മീറ്ററിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്‍ഡ്യന്‍ താരമാണ് രൂപാല്‍. 2018ല്‍ ഫിന്‍ലന്‍ഡില്‍ നടന്ന ചാംപ്യൻഷിപിൽ 51.46 സെകന്‍ഡില്‍ ഓടിയെത്തി ഹിമ ദാസ് ചരിത്ര സ്വര്‍ണം നേടിയിരുന്നു.

ഒളിംപിക് ചാംപ്യനും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര 2016ല്‍ പോളണ്ടില്‍ നടന്ന ചാംപ്യൻഷിപിൽ സ്വര്‍ണം നേടുന്ന ആദ്യ ഇന്‍ഡ്യക്കാരനായിരുന്നു. നേരത്തെ ലോക ജൂനിയര്‍ ചാംപ്യൻഷിപ് എന്നറിയപ്പെട്ടിരുന്ന ചാംപ്യൻഷിപിൽ നിന്ന് മൊത്തത്തില്‍ ഇന്‍ഡ്യയുടെ ഒമ്പതാം മെഡലാണ് രൂപലിന്റെ വെങ്കലം. 2021 ല്‍ നെയ്റോബിയില്‍ നടന്ന അവസാന പതിപ്പില്‍ ഇന്‍ഡ്യ മൂന്ന് മെഡലുകള്‍ നേടിയിരുന്നു, രണ്ട് വെള്ളിയും ഒരു വെങ്കലവും.

Post a Comment