Unsafe for motorists | സൂക്ഷിക്കുക ! കേരളത്തിലെ ദേശീയ-സംസ്ഥാന പാതകളിലെ 2,234 കിലോമീറ്റർ വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമല്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) കേരളത്തിലെ ദേശീയ-സംസ്ഥാന ഹൈവേകളുടെ 37 ശതമാനവും വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമല്ലെന്നും അവ 'അപകടകരമായ റോഡ് ഇടനാഴികൾ' ആണെന്നും KSCSTE-NATPAC പഠനം പറയുന്നു. 2018 നും 2021 നും ഇടയിലെ കേരള സ്റ്റേറ്റ് ക്രൈം റെകോർഡ്സ് ബ്യൂറോയുടെ റിപോർടിൻറെ അടിസ്ഥാനത്തിലായിരുന്നു പഠനം.
                 
Unsafe for motorists | സൂക്ഷിക്കുക ! കേരളത്തിലെ ദേശീയ-സംസ്ഥാന പാതകളിലെ 2,234 കിലോമീറ്റർ വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമല്ല

സംസ്ഥാനത്ത് ആകെയുള്ള 6,182 കിലോമീറ്റർ ദേശീയ, സംസ്ഥാന പാതകളിൽ 2,234 കിലോമീറ്ററും അപകടകരമായ റോഡ് ഇടനാഴികളുടെ വിഭാഗത്തിലാണ്. ബ്ലാക് സ്പോടുകളുടെ എണ്ണവും ഒരു ഭാഗത്ത് സംഭവിച്ച അപകടങ്ങളുടെ എണ്ണവും അടിസ്ഥാനമാക്കിയാണ് രണ്ട് കി.മീ മുതൽ 10 കി.മീ വരെയുള്ള അപകട സാധ്യതയുള്ള റോഡ് ഇടനാഴികൾ കണ്ടെത്തിയത്.

'ദേശീയ-സംസ്ഥാന പാതകളിലെ അപകടസാധ്യതയുള്ള 323 റോഡ് ഇടനാഴികൾ ബ്ലാക് സ്പോടുകളുടെ പട്ടികയിൽ നിന്ന് കണ്ടെത്തി, ഇതിൽ 149 ഇടനാഴികൾ ദേശീയ പാതകളിലും 174 എണ്ണം സംസ്ഥാന പാതകളിലുമാണ്', നാറ്റ്പാക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.

ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള റോഡ് ഇടനാഴികൾ കണ്ടെത്തിയത് തൃശൂർ (37) ജില്ലയിലാണ്, എറണാകുളമാണ് (33) രണ്ടാം സ്ഥാനത്ത്. 32 എണ്ണം വീതമുള്ള മലപ്പുറവും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.

സംസ്ഥാനത്ത് 4,592 ബ്ലാക് സ്പോടുകളും നാറ്റ്പാക് കണ്ടെത്തിയിട്ടുണ്ട്. അവയിൽ 54 ശതമാനത്തിലധികവും (2,495) അപകടസാധ്യതയുള്ള റോഡ് ഇടനാഴികളിലാണ്. 70 ശതമാനത്തിലധികം അപകടങ്ങളും നടക്കുന്നത് കവലകളിലാണ് എന്നും പഠനം കണ്ടെത്തി.

എറണാകുളം ജില്ലയിലെ അപകടകരമായ റോഡ് ഇടനാഴികളുടെ ആകെ നീളം 266 കിലോമീറ്ററാണ്. 2018-20 കാലയളവിൽ അപകടസാധ്യതയുള്ള റോഡ് ഇടനാഴികളിലെ ബ്ലാക് സ്‌പോടുകളിൽ മൊത്തം 564 പേർ മരിച്ചു, ഇത് എല്ലാ ജില്ലയിലും റിപോർട് ചെയ്ത റോഡ് അപകട മരണങ്ങളിൽ 45% ആണെന്നും പഠനം പറയുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിന് ബന്ധപ്പെട്ടവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂടീവ് ഡയറക്ടർ ടി ഇളങ്കോവൻ പറഞ്ഞു.

Courtesy: Anilkumar-The New Indian Express

Keywords: 2,234km of highways in Kerala state unsafe for motorists, News, Top-Headlines, Latest-News, Kerala, Kochi, Vehicles, Report, Accident, Ernakulam, Road, National and State Highways.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia