Follow KVARTHA on Google news Follow Us!
ad

Dust alert | യു എ ഇയില്‍ കനത്ത പൊടിക്കാറ്റ്; പല സ്ഥലങ്ങളിലും ഗതാഗത തടസം; ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു; മുന്നറിയിപ്പുമായി പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Abu Dhabi,News,Warning,Police,UAE,Oman,Gulf,World,
അബൂദബി: (www.kvartha.com) യുഎഇയില്‍ ഞായറാഴ്ച പുലര്‍ചെ മുതല്‍ കനത്ത പൊടിക്കാറ്റ്. അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ഭൂരിഭാഗം പ്രദേശങ്ങളും പൊടിപടലങ്ങളാല്‍ നിറഞ്ഞതുകൊണ്ട് പല സ്ഥലങ്ങളിലും ഗതാഗത തടസം അനുഭവപ്പെട്ടു. ദൂരക്കാഴ്ച 500 മീറ്ററിലും താഴെയാണ്.

UAE weather: Dust alert as public urged to be 'extremely vigilant', Abu Dhabi, News, Warning, Police, UAE, Oman, Gulf, World

അതുകൊണ്ടുതന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ വാഹനവുമായി പുറത്തിറങ്ങാവൂ എന്നും വാഹനമോടിക്കുന്നവര്‍ വേഗപരിധിയും വാഹനങ്ങള്‍ക്കിടയിലെ അകലവും കൃത്യമായി പാലിക്കണമെന്നും അബൂദബി പൊലീസ് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച കുറവാണെങ്കില്‍ വാഹനമോടിക്കരുതെന്നും ലോ ബീം ലൈറ്റിട്ട് വേണം വാഹനമോടിക്കാനെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അബൂദബിയില്‍ നിലവില്‍ 44 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. അബൂദബിയില്‍ ആഗസ്ത് 14 ഞായറാഴ്ച മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ആഗസ്ത് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു.

താപനിലയിലും കുറവ് വരും. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അബൂദബി മീഡിയ ഓഫിസ് മുന്നറിയിപ്പ് നല്‍കി. വാഹനയാത്രികര്‍ വേഗപരിധി പാലിക്കണം. മഴയുള്ളപ്പോള്‍ വെള്ളക്കെട്ട്, താഴ് വരകള്‍, കുളങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒമാനിലെ ദോഫാര്‍ മേഖലയിലും ശക്തമായ പൊടിക്കാറ്റ് വീശി. ആദം-ഹൈമ-തുംറൈത് റോഡില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ അമിതവേഗത ഒഴിവാക്കണമെന്നും മതിയായ അകലം പാലിച്ച് വാഹനമോടിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ആദം-തുംറൈത് റോഡില്‍ ദൂരക്കാഴ്ച കുറവായതിനാലും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ദോഫാര്‍ ഗവര്‍ണറേറ്റിലൂടെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Keywords: UAE weather: dust alert as public urged to be 'extremely vigilant', Abu Dhabi, News, Warning, Police, UAE, Oman, Gulf, World.

Post a Comment