ദുബൈ: (www.kvartha.com) യുഎഇയില്‍ ലഹരിമരുന്നു കേസുകളില്‍ നടപടി കൂടുതല്‍ ശക്തമാക്കി അധികൃതര്‍. ലഹരിമരുന്ന് ഇടപാടുകള്‍ക്ക് പണം നിക്ഷേപിക്കുക, പണം സ്വീകരിക്കുകയോ കൈമാറുകയോ മറ്റാരെയെങ്കിലും കൊണ്ട് അയപ്പിക്കുകയോ ചെയ്യുക, സ്വാധീനിക്കാന്‍ ശ്രമിക്കുക, മറ്റുവിധത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുക തുടങ്ങിയവ അതീവ ഗുരുതര കുറ്റകൃത്യമാണെന്ന് അബുദബി ജുഡീഷ്യല്‍ ഡിപാര്‍ട്മെന്റ് വ്യക്തമാക്കി. കുറഞ്ഞത് 50,000 ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. കേസിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും കൂടും.
ഓണ്‍ലൈനില്‍ ലഹരിമരുന്നുകള്‍ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെയും നടപടി ഊര്‍ജിതമാക്കി. ഈ വര്‍ഷം നൂറിലേറെ പേരെ പിടികൂടിയിരുന്നു. കൊച്ചുകുട്ടികള്‍ക്കു പോലും സന്ദേശമയയ്ക്കുന്നത് വര്‍ധിച്ചതോടെ നിരീക്ഷണം ശക്തമാക്കി. ശബ്ദ സന്ദേശങ്ങള്‍ സഹിതം അയച്ച് സ്ഥലവും സമയം നിശ്ചയിച്ച് ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് കൈമാറുന്നതാണ് ഇവരുടെ രീതി. സന്ദേശം അവഗണിക്കുകയോ നമ്പര്‍ ബ്ലോക് ആക്കുകയോ ചെയ്യാതെ ഉടന്‍ പൊലീസില്‍ റിപോര്‍ട് ചെയ്യണം.
രാജ്യത്ത് ലഹരിമരുന്നിനെതിരായ ബോധവല്‍ക്കരണം ഊര്‍ജിതമാക്കും. വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഷോപിങ് മോളുകളിലും സെമിനാറുകള്‍ നടത്തുകയും ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ചികിത്സക്ക് സൗകര്യമേര്‍പെടുത്തുകയും ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് രക്ഷപ്പെടുത്താനും മാര്‍ഗമുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നടപടിയെടുക്കില്ല. മദ്യത്തിനും ലഹരിക്കും അടിമകളായവരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനുമുള്ള ഇറാദ സെന്റര്‍ ഫോര്‍ ട്രീറ്റ്മെന്റ് ആന്‍ഡ് റിഹാബില്‍ വിദേശികള്‍ക്കും പ്രവേശനമുണ്ട്.
Keywords: Latest-News, World, Top-Headlines, Gulf, UAE, Dubai, Drugs, United Arab Emirates, Police, Crime, Government, UAE tightens action on drug cases.
< !- START disable copy paste -->