Dubai Population | ദുബൈയിലെ ജനസംഖ്യ വര്‍ധിക്കുന്നു; 70 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 165 മടങ്ങ്

 



-ഖാസിം ഉടുമ്പുന്തല


ദുബൈ: (www.kvartha.com) ദുബൈയിലെ ജനസംഖ്യ വര്‍ധിക്കുന്നു. 33 ലക്ഷമായാണ് എമിറേറ്റിലെ ജനസംഖ്യ വര്‍ധിച്ചത്. 1950ല്‍ ജനസംഖ്യ വെറും 20,000 ആയിരുന്നെങ്കില്‍ 70 വര്‍ഷം കൊണ്ട് 165 മടങ്ങാണ് വര്‍ധിച്ചത്. 2040 ആകുമ്പോഴേക്കും ജനസംഖ്യ 58 ലക്ഷമാകുമെന്നും പ്രതീക്ഷിക്കുന്നു.

ദുബൈ അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ വിലയിരുത്തലില്‍ 2040 ആകുമ്പോഴേക്കും പകല്‍ സമയത്തെ ജനസംഖ്യ 78 ലക്ഷമാകും. യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിച്ചു ദുബൈയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോഴാണ് പകല്‍ നേരത്തെ ഈ വര്‍ധനയുണ്ടാവുക.

Dubai Population | ദുബൈയിലെ ജനസംഖ്യ വര്‍ധിക്കുന്നു; 70 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 165 മടങ്ങ്


കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജനസംഖ്യയില്‍ ഒരുലക്ഷം പേരുടെ വര്‍ധനയുണ്ടായി. കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പലരും തിരികെ എത്തിയതോടെയാണ് ജനസംഖ്യാ വര്‍ധനയില്‍ ഉയര്‍ച്ചയുണ്ടായത്. 

അതേസമയം, ജനസംഖ്യാ വര്‍ധനയുണ്ടെങ്കിലും തൊഴിലില്ലായ്മ നിരക്ക് 0.5 ശതമാനം മാത്രമാണെന്നും ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ വ്യക്തമാക്കി.

Keywords:  Reported by: Qasim Udumbuntala,  News,World,international,Gulf, UAE,Dubai,Top-Headlines,population, UAE: Dubai population grew by 165 times in 70 years
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia