Margaret Alva | ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കുമെന്ന് ടിആര്‍എസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് കേശവ റാവു.
പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി ആല്‍വയെ പിന്തുണയ്ക്കാന്‍ പാര്‍ടി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു തീരുമാനിച്ചതായും ടിആര്‍എസ് പാര്‍ലമെന്ററി നേതാവ് റാവു വ്യക്തമാക്കി.

Margaret Alva | ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കുമെന്ന് ടിആര്‍എസ്

പാര്‍ടി നിര്‍ദേശം അനുസരിച്ച് വോട് ചെയ്യാന്‍ ടിആര്‍എസ് എംപിമാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും റാവു അറിയിച്ചു. പാര്‍ലമെന്റിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകിട്ട് ആല്‍വ ടിആര്‍എസ് എംപിമാരെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ടിആര്‍എസ് പ്രതിപക്ഷത്തോടൊപ്പം യശ്വന്ത് സിന്‍ഹയെ പിന്തുണച്ചിരുന്നു. ഭരണകക്ഷിയായ എന്‍ഡിഎയുടെ നോമിനി ജഗ്ദീപ് ധന്‍ഖറിനെതിരെയാണ് ആല്‍വയെ പ്രതിപക്ഷം മത്സരിപ്പിക്കുന്നത്. ശനിയാഴ്ചയാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Keywords: TRS to support Margaret Alva in vice-presidential poll, New Delhi, News, Politics, Parliament, Election, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia