Follow KVARTHA on Google news Follow Us!
ad

Toddler drowns | വീട്ടിലെ ബാത് ടബില്‍ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു; അപകടത്തിന് കാരണം മാതാപിതാക്കളുടെ അശ്രദ്ധയെന്ന് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍,Sharjah,News,Dead,Child,hospital,Police,Gulf,World,
ശാര്‍ജ: (www.kvartha.com) വീട്ടിലെ ബാത് ടബില്‍ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു. രണ്ടര വയസ്സുള്ള ഈജിപ്ഷ്യന്‍ ആണ്‍കുട്ടിയാണ് മരിച്ചത്. കുടുംബവീട്ടിലെ ബാത് ടബിലായിരുന്നു അപകടം. ഉടന്‍ തന്നെ ബന്ധുക്കള്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Toddler drowns in bathtub at his family home in Sharjah, Sharjah, News, Dead, Child, Hospital, Police, Gulf, World

മാതാപിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും വൈദ്യുതോപകരണങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും അവരെ അകറ്റി നിര്‍ത്താനും മാതാപിതാക്കളോട് പൊലീസ് അഭ്യര്‍ഥിച്ചു.

Keywords: Toddler drowns in bathtub at his family home in Sharjah, Sharjah, News, Dead, Child, Hospital, Police, Gulf, World.

Post a Comment