തൃശൂര്‍: (www.kvartha.com) മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ചെങ്ങാലൂര്‍ വെണ്ണാട്ടുപറമ്പില്‍ സാന്റോ( 22), തൈവളപ്പില്‍ അക്ഷയ് (22) എന്നിവരാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം.
മൂന്ന് പേരടങ്ങുന്ന സംഘത്തില്‍ നിന്ന് രണ്ടുപേര്‍ കുളിക്കാനായി വെള്ളച്ചാട്ടത്തിലിറങ്ങുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് പാറയിടുക്കിലെത്തിയ ഇവര്‍ക്ക് നീന്തിക്കയറാനായില്ല. തുടര്‍ന്ന് കരയിലുണ്ടായിരുന്ന സുഹൃത്ത് ഒച്ചവച്ച് ആളെക്കൂട്ടുകയായിരുന്നു.
നാട്ടുകാരുടെയും അഗ്നിരക്ഷാ സോനയുടെയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.