തൃശൂര്‍: (www.kvartha.com) പുന്നയൂര്‍കുളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കെട്ടിയിട്ടാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ള രണ്ട് പേര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സ്‌കൂളില്‍ നടത്തിയ കൗന്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ഥിനി വിവരം പുറത്തുപറഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രണ്ടു മാസം മുമ്പാണ് പരാതിക്കടിസ്ഥാനമായ സംഭവം പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതോടെ സ്‌കൂള്‍ അധികൃതര്‍ കൗന്‍സിലിങ് നടത്തുകയായിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കിപ്പുറം പെണ്‍കുട്ടി ഇക്കാര്യം അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപികയാണ് പൊലീസില്‍ വിവരം അറിയിച്ചത്.
കുട്ടിയുടെ കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി അറിയിച്ചു. മെയ് മാസം ട്യൂഷന്‍ സെന്ററില്‍ വച്ചും പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ഇതേപ്പറ്റി അമ്മയോട് പറഞ്ഞെങ്കിലും പൊലീസില്‍ പരാതി നല്‍കിയില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
പെണ്‍കുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടമുണ്ട്. ഇയാളുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികള്‍. കൂടുതല്‍ പേര്‍ പ്രതികളായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.