Follow KVARTHA on Google news Follow Us!
ad

Three held | കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ 3 പ്രതികള്‍ പിടിയില്‍; ആക്രമണത്തില്‍ പരിക്കേറ്റ ജോസഫിനേയും കണ്ടെത്തിയെന്ന് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Murder case,Arrested,Police,Accused,hospital,Treatment,Kerala,
കൊച്ചി: (www.kvartha.com) കൊച്ചിയില്‍ നഗര മധ്യത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ഹര്‍ശാദ്, മരട് സ്വദേശി സുധീര്‍, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. 

ആക്രമണത്തില്‍ പരിക്കേറ്റ ജോസഫ് എന്നയാളെയും പൊലീസ് കണ്ടെത്തി. ഇയാള്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Three held for youth's murder, Kochi, News, Murder case, Arrested, Police, Accused, Hospital, Treatment, Kerala.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഞായറാഴ്ച പുലര്‍ചെ രണ്ട് മണിക്ക് കൊച്ചി സൗത് പാലത്തിന് സമീപം കളത്തിപറമ്പില്‍ റോഡിലാണ് കൊലപാതകം നടന്നത്. വരാപ്പുഴ സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു പാര്‍ടിയില്‍ പങ്കെടുത്ത് സുഹൃത്ത് അരുണിനൊപ്പം വരികയായിരുന്നു ശ്യാം.

ഇരുവരും മദ്യലഹരിയിലായിരുന്നു. സൗത് പാലത്തിന് സമീപം കുറച്ചാളുകള്‍ കുടിനില്‍ക്കുന്നത് കണ്ട് ഇവര്‍ അങ്ങോട്ടേക്ക് ചെന്നു. പിന്നീട് വാക്ക് തര്‍ക്കവും സംഘര്‍ഷവുമായി. സംഘര്‍ഷത്തിനിടെ ശ്യാമിനും സുഹൃത്ത് അരുണിനും കുത്തേറ്റു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം മൂന്ന് പേര്‍ ഒരു വാഗണ്‍ ആര്‍ കാറില്‍ കയറുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

കൊല്ലപ്പെട്ട ശ്യാം വരാപ്പുഴ സ്വദേശിയാണ്. കുത്തേറ്റ അരുണ്‍ അപകടനില തരണം ചെയ്തു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തിനിടെ കുത്തേറ്റ മൂന്നാമന്‍ ജോസഫ് ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങിയിരുന്നു. ഇയാളെയും കണ്ടെത്തിയിട്ടുണ്ട്.

സൗത് പാലത്തിന് അടുത്തുള്ള ഇടവഴികള്‍ രാത്രി പത്ത് മണിക്ക് ശേഷം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്ന പരാതിയുണ്ട്. മൂന്ന് ദിവസം മുമ്പ് നോര്‍ത് പാലത്തിലും കൊലപാതകം നടന്നിരുന്നു. ആ കേസിലെ പ്രതി ഇതുവരെ പിടിയിലായിട്ടില്ല.

Keywords: Three held for youth's murder, Kochi, News, Murder case, Arrested, Police, Accused, Hospital, Treatment, Kerala.




Post a Comment