Follow KVARTHA on Google news Follow Us!
ad

Attacked | ആറ്റിങ്ങലില്‍ ബസ് ഉടമയ്ക്ക് വെട്ടേറ്റു; പണിമുടക്കിന് ആഹ്വാനം ചെയ്ത് സിഐടിയു

Thiruvananthapuram: Bus owner attacked#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ആറ്റിങ്ങലില്‍ ബസ് ഉടമയ്ക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബസ് പണിമുടക്ക് നടക്കും. സിഐടിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

News,Kerala,State,Thiruvananthapuram,Strike,Injured,Police,Crime,Local-News, Thiruvananthapuram: Bus owner attacked


വ്യാഴാഴ്ച രാത്രി വക്കത്ത് വച്ച് സര്‍വീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സുധീറിന് നേരെ ആക്രമണം ഉണ്ടായത്. ഓടോ റിക്ഷയിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചതെന്ന് സുധീര്‍ മൊഴി നല്‍കി. ഓടോ റിക്ഷയില്‍ എത്തിയ സംഘം ബസ് ജീവനക്കാരെ ആക്രമിക്കുന്നത് കണ്ട് തടഞ്ഞപ്പോഴാണ് സുധീറിന് വെട്ടേറ്റതെന്നും ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി.

Keywords: News,Kerala,State,Thiruvananthapuram,Strike,Injured,Police,Crime,Local-News, Thiruvananthapuram: Bus owner attacked

Post a Comment