Follow KVARTHA on Google news Follow Us!
ad

Accused | തളിപ്പറമ്പിലെ ക്രിപ്റ്റോ കറന്‍സി നിക്ഷേപ തട്ടിപ്പ്: തന്നെ കുറിച്ചു കേട്ടതൊക്കെ തെറ്റെന്ന് മുഖ്യപ്രതി അബിനാസ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Police,Social Media,Allegation,Cheating,Accused,Kerala,
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പിലെ ക്രിപ്റ്റോ കറന്‍സി നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തതോടെ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി അബിനാസ് താന്‍ നിരപരാധിയാണെന്ന വാദവുമായി സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തി. തന്നെ തളിപറമ്പിലെ ചില മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നാണ് അബിനാസ് പറയുന്നത്.

Thaliparamb crypto currency investment fraud: Chief suspect Abinas says everything heard about him is wrong, Kannur, News, Police, Social Media, Allegation, Cheating, Accused, Kerala

കള്ളം പറയാനാണോ മീഡിയയെന്നും അബിനാസ് തന്റെ ഇന്‍സ്റ്റ ഗ്രാം വീഡിയോയിലൂടെ ചോദിക്കുന്നു. താന്‍ പറയുന്നതാണോ സത്യം അതോ മീഡിയ പറയുന്നതാണോ സത്യമെന്നും തെളിയിക്കുമെന്നാണ് യുവാവിന്റെ വെല്ലുവിളി. മീഡിയ പറയുന്നതാണ് സത്യം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടേല്‍ നിങ്ങളോട് ഞങ്ങള്‍ക്കും പറയാനുണ്ടെന്നാണ് അബിനാസ് പറയുന്നത്.

താന്‍ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ് നടത്തി നാടുവിട്ടുവെന്നൊക്കെ പറയുന്നത് നുണക്കഥകളാണ്. നിക്ഷേപമായി ലഭിച്ച 100 കോടിരൂപ തട്ടിയെന്നത് തളിപ്പറമ്പിലെ ഒരു മാധ്യമപ്രവര്‍ത്തകന്റെ സൃഷ്ടിയാണെന്നും അതിന്റെ 10 ശതമാനം തുകയെങ്കിലും താന്‍ തട്ടിപ്പ് നടത്തിയതായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ ആ പത്രം വില്‍ക്കാന്‍ താന്‍ ഇറങ്ങുമെന്നുമാണ് അബിനാസിന്റെ പരസ്യമായ വെല്ലുവിളി.

ബിസിനസില്‍ ചെറിയ തകര്‍ച സംഭവിച്ചപ്പോള്‍ ഉണ്ടായ മാനസിക പിരിമുറുക്കം കാരണം മൊബൈല്‍ ഫോണും സാമൂഹ്യമാധ്യമങ്ങളും ഒക്കെ ഉപേക്ഷിച്ച് കുറച്ചുദിവസം മാറിനിന്നു, ആ സമയത്താണ് തന്റെ പാര്‍ട്‌ണേര്‍സിനെ പണം ഇന്‍വെസ്റ്റ് ചെയ്ത കുറച്ചുപേര്‍ തട്ടിക്കൊണ്ടുപോയി ഒളിവില്‍ വെക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്.

അതിനാല്‍ തന്നെ ഷോപ് അടഞ്ഞുകിടന്നു. ആരെയും വിളിച്ചാല്‍ കിട്ടാതെയുമായി. ഇതാണ് യാഥാര്‍ഥ്യമെന്നും അബിനാസ് പറയുന്നു. ഈ സമയത്താണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാന്‍ തുടങ്ങിയതും 100 കോടി തുക തട്ടിപ്പ് നടത്തി എന്നത് മുതല്‍ പല വ്യാജ വാര്‍ത്തകളും വന്നതെന്നും അബിനാസ് പറയുന്നു. തളിപ്പറമ്പില്‍ ഇത്രയും മണ്ടന്മാര്‍ ഉണ്ടോയെന്ന വിധത്തില്‍ ചിലര്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചതിനെതിരെയും അബിനാസ് മറുപടി പറയുന്നുണ്ട്.

തളിപ്പറമ്പ് പ്രദേശത്തെ വളരെ കുറച്ചുപേര്‍ മാത്രമാണ് കാര്യങ്ങള്‍ അന്വേഷിക്കാതെ നിക്ഷേപം നല്‍കിയിട്ടുള്ളൂ. എന്നാല്‍ ഭൂരിഭാഗം നിക്ഷേപകരും അകൗണ്ടന്റിനെ വെച്ച് സ്ഥാപനത്തിന്റെ ഹിസ്റ്ററി പരിശോധിച്ചും ലാഭനഷ്ടക്കണക്കുകള്‍ അറിഞ്ഞ് ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന ഉറപ്പിന്മേലാണ് നിക്ഷേപം നടത്തിയതെന്നും അബിനാസ് ചൂണ്ടിക്കാട്ടുന്നു.

തന്നില്‍ നിക്ഷേപിച്ച ഒരു നിക്ഷേപകരും ഭയപ്പെടേണ്ടതില്ലെന്നും കുറച്ചു മാസങ്ങള്‍ക്കകം വാങ്ങിയ പണം മുഴുവനായി തിരികെ നല്‍കുമെന്നും അബിനാസ് തന്റെ പുതിയ വീഡിയോയിലൂടെ ഉറപ്പുനല്‍കുന്നുണ്ട്. പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ അബിനാസ് ഇപ്പോഴും ഒളിവില്‍ തന്നെയാണ് കഴിയുന്നത്. കൊച്ചിയിലെ ഒരു ആഡംബര ഹോടെലില്‍ അബിനാസ് കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല,

Keywords: Thaliparamb crypto currency investment fraud: Chief suspect Abinas says everything heard about him is wrong, Kannur, News, Police, Social Media, Allegation, Cheating, Accused, Kerala.

Post a Comment