Follow KVARTHA on Google news Follow Us!
ad

Clash | തെലങ്കാന ബിജെപി അധ്യക്ഷന്റെ പദയാത്രയ്ക്കിടെ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകരും ടിആര്‍എസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി; പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Hyderabad,News,Politics,Clash,Injured,Police,National,
ഹൈദരാബാദ്: (www.kvartha.com) തെലങ്കാന ബിജെപി അധ്യക്ഷന്റെ പദയാത്രയ്ക്കിടെ സംഘര്‍ഷം. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജങ്കോവില്‍ നടന്ന പ്രജ സംഗ്രമ യാത്രയ്ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്.

ബിജെപി പ്രവര്‍ത്തകരും ടിആര്‍എസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ഇരുവിഭാഗങ്ങളിലേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

Telangana: BJP, TRS workers clash during state BJP chief's yatra, injuries reported, Hyderabad, News, Politics, Clash, Injured, Police, National

ഇരുവിഭാഗങ്ങളും തമ്മില്‍ പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ കേസെടുമെന്നും പൊലീസ് അറിയിച്ചു.

Keywords: Telangana: BJP, TRS workers clash during state BJP chief's yatra, injuries reported, Hyderabad, News, Politics, Clash, Injured, Police, National.

Post a Comment