Land and resort | കേരള വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നൽകുന്ന തമിഴ്‌നാട്ടിലെ കർഷക നേതാവിന് കൊല്ലം ജില്ലയിൽ ഏകറുകണക്കിന് ഭൂമിയും റിസോര്‍ടും ഉണ്ടെന്നുള്ള രേഖകൾ പുറത്ത്

/ അജോ കുറ്റിക്കൻ

കൊല്ലം: (www.kvartha.com) മുല്ലപ്പെരിയാറിന്റെ ചുവടുപിടിച്ച്‌ വര്‍ഷങ്ങളായി കേരള വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നൽകുന്ന അഞ്ച് ജില്ലാ കര്‍ഷക അസോസിയേഷന്‍ നേതാവിന് കൊല്ലം ജില്ലയിലെ തെന്മലയില്‍ ഏകറുകണക്കിന് ഭൂമിയും റിസോര്‍ടും ഉണ്ടെന്നുള്ള രേഖകൾ പുറത്ത്. മധുര കാരക്കുടി സ്വദേശിയും അഞ്ച് ജില്ലാ കര്‍ഷക അസോസിയേഷന്‍ നേതാവുമായ എസ് രാജശേഖരന്‍ എന്ന എസ് ആര്‍ തേവര്‍ക്കാണ് കൊല്ലം ജില്ലയില്‍ ഭാര്യയുടെ പേരില്‍ ഭൂമിയും റിസോര്‍ടുമുള്ളതായി ആരോപണം ഉയർന്നിട്ടുള്ളത്. മിക്ക കേരള വിരുദ്ധ സമരങ്ങളും ഇവിടെ വച്ച്‌ ആസൂത്രണം ചെയ്യുന്നുവെന്നാണ് സൂചന. പക്ഷേ, കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ വിവരം അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
                              
Land and resort | കേരള വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നൽകുന്ന തമിഴ്‌നാട്ടിലെ കർഷക നേതാവിന് കൊല്ലം ജില്ലയിൽ ഏകറുകണക്കിന് ഭൂമിയും റിസോര്‍ടും ഉണ്ടെന്നുള്ള രേഖകൾ പുറത്ത്

പുനലൂര്‍ താലൂകിലെ തെന്മല വിലേജ് പരിധിയിൽ എസ് ആര്‍ തേവര്‍ ഭാര്യയുടെ പേരില്‍ വിവിധ ഘട്ടങ്ങളായി ഭൂമി വാങ്ങി കൂട്ടിയെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. തെന്മല വിലേജിലെ 889/11,872/1/29/3/2, 872/1/29/2 എന്നീ സര്‍വേ നമ്പറുകളിലായാണ് മൂന്ന് ഏകറോളം സ്ഥലം സ്വന്തമാക്കിയത്.
ഭൂമിയില്‍ എസ് ആര്‍ പാലസ് എന്ന പേരില്‍ റിസോര്‍ടും പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലം തെന്മല റോഡിലാണ് 19 മുറികളുള്ള ആഡംബര റിസോര്‍ട്. ഇയാളുടെ ഭാര്യ തെന്മല സ്വദേശിയും ജനപ്രതിനിധിയുമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ വിജയിച്ചയാളാണ് എസ് ആര്‍ തേവരുടെ ഭാര്യ.
        
Land and resort | കേരള വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നൽകുന്ന തമിഴ്‌നാട്ടിലെ കർഷക നേതാവിന് കൊല്ലം ജില്ലയിൽ ഏകറുകണക്കിന് ഭൂമിയും റിസോര്‍ടും ഉണ്ടെന്നുള്ള രേഖകൾ പുറത്ത്
   
Land and resort | കേരള വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നൽകുന്ന തമിഴ്‌നാട്ടിലെ കർഷക നേതാവിന് കൊല്ലം ജില്ലയിൽ ഏകറുകണക്കിന് ഭൂമിയും റിസോര്‍ടും ഉണ്ടെന്നുള്ള രേഖകൾ പുറത്ത്

Land and resort | കേരള വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നൽകുന്ന തമിഴ്‌നാട്ടിലെ കർഷക നേതാവിന് കൊല്ലം ജില്ലയിൽ ഏകറുകണക്കിന് ഭൂമിയും റിസോര്‍ടും ഉണ്ടെന്നുള്ള രേഖകൾ പുറത്ത്

തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ കേരള വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എസ് ആര്‍ തേവരാണ് രാജശേഖരന്‍ എന്ന പേരില്‍ തെന്മലയില്‍ എത്തുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്നും തെന്മലയിലെ റിസോര്‍ട് കേന്ദ്രമാക്കിയാണ് ഇയാള്‍ കേരള വിരുദ്ധ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നുമാണ് വിവരം. 2011 ല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങളുടെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടതും എസ് ആര്‍ തേവരുടെ നേതൃത്വത്തിലുള്ള സംഘടനയായിരുന്നുവെന്ന് ആരോപണമുണ്ട്. തേനി, മധുര, രാമനാഥപുരം, ശിവഗംഗ, ദിണ്ടിഗല്‍ ജില്ലകളിലായിരുന്നു മലയാളികള്‍ക്ക് നേരെ ഏറ്റുവും അധികം ആക്രമണമുണ്ടായത്.

ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം താലൂകുകള്‍ തമിഴ്‌നാടിന് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകിയതും തേവരായിരുന്നുവെന്നാണ് പറയുന്നത്. മുല്ലപ്പെരിയാറില്‍ റൂള്‍ കര്‍വ് കേരളം തുടര്‍ചയായി ലംഘിക്കുകയാണെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസവും തമിഴ്‌നാട്ടിലെ കമ്പത്ത് എസ് ആര്‍ തേവരുടെ നേതൃത്വത്തില്‍ കേരളത്തിനെതിരെ സമരം നടന്നിരുന്നു. വേണ്ടി വന്നാല്‍ അതിര്‍ത്തി അടയ്ക്കുമെന്നുവരെ പ്രഖ്യാപനവും നടത്തി. ഈ കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട് കേരള മുഖ്യമന്ത്രിമാര്‍ക്ക് കത്തും അയച്ചിരുന്നു. നിരവധി കേസുകളില്‍ രാജശേഖരന്‍ പ്രതിയാണെന്നും വഞ്ചന, വധശ്രമ കേസുകളിലാണ് ഇയാള്‍ പ്രതിയായിരുന്നതെന്നും പറയുന്നു. വഞ്ചനാ കേസില്‍ കഴിഞ്ഞ വര്‍ഷം തെലുങ്കാന പൊലീസ് തേവരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാടിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്നാണ് റിപോർട്.

Keywords: Tamil Nadu farmer leader who leads anti-Kerala protests owns acres of land and resort in Kollam district, Kerala, News, Top-Headlines, Land, Tamilnadu, Kollam, Arrest, Report, Farmer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia