കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ കോടികളുടെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക് ഔട് നോടീസ് ഇറക്കുന്നതില്‍ തീരുമാനമായില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.
നിക്ഷേപകരുടെ കോടികളുമായി മുങ്ങിയ അബിനാസ് ഇപ്പോള്‍ ഒളിവിലാണ്. ഇതിനിടെ നിക്ഷേപര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വാഗ്ദ്ധാനം ചെയ്തു കൊണ്ടുള്ള അബിനാസിന്റെ ശബ്ദ സന്ദേശം ഇന്‍സ്റ്റന്റ് ഗ്രാമിലൂടെ പുറത്തുവന്നിരുന്നു. ഇതില്‍ താന്‍ നിക്ഷേപകരില്‍ നിന്നും 100 കോടി സമാഹരിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും അബിനാസ് പറയുന്നു. താന്‍ മുങ്ങിയതല്ലെന്നും ബിസിനസിന് ചെറിയൊരു തകര്‍ച്ച വന്നപ്പോള്‍ മാറി നിന്നതാണെന്നാണ് അബിനാസിന്റെ അവകാശവാദം.
22 കാരനായ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് അബിനാസിനെതിരെയാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം ഉയര്‍ന്നത്. നിക്ഷേപകരില്‍ നിന്നും ഒരുലക്ഷം മുതല്‍ ഒരുകോടി രൂപവരെ പണം സമാഹരിച്ച് വിദഗ്ധമായി മുങ്ങിയ അബിനാസ് കൊച്ചിയിലെ ഒരു ഹോടെലില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചവിവരം. എന്നാല്‍ തെരച്ചിലില്‍ ഇയാളെ കണ്ടെത്താനായിട്ടില്ല.
അബിനാസിന്റെ കൂട്ടാളിയും പാര്‍ട്‌നറുമായ കെ പി സുഹൈറിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ അബിനാസിനെ അറസ്റ്റ് ചെയ്തതിനുശേഷം മാത്രമേ ഇയാളെ പിടികൂടുകയുള്ളുവെന്നാണ് സൂചന. തളിപ്പറമ്പ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.