Follow KVARTHA on Google news Follow Us!
ad

Businessman booked | സിനിമ പ്രവര്‍ത്തകയായ യുവതിയെ ഹോടെല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു'; തമിഴ്‌നാട് വ്യവസായിക്കായി തിരച്ചില്‍ ഊര്‍ജിതം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Bangalore,News,Complaint,Police,Molestation,Hotel,Business Man,National,
ബംഗ്ലൂറു: (www.kvartha.com) സിനിമ പ്രവര്‍ത്തകയായ യുവതിയെ ഹോടെല്‍ മുറിയില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് വ്യവസായിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി, സിനിമയില്‍ ടെക്‌നിഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ 35 കാരിയാണ് ബംഗ്ലുറു കുബോണ്‍ പാര്‍കില്‍ പീഡനം സംബന്ധിച്ച പരാതി നല്‍കിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബിസിനസ് ആവശ്യത്തിനായി പഞ്ചനക്ഷത്ര ഹോടെലിലെ മുറിയിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവശേഷം തമിഴ്‌നാട്ടിലേക്കു കടന്ന വ്യവസായിയെ കണ്ടെത്തുന്നതിനായി ബംഗ്ലൂര്‍ പൊലീസ് അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്.

പരാതിയില്‍ പറയുന്നതുപ്രകാരം, യുവതിയുടെ അകന്ന ബന്ധുവാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായി. യുവതി ഇപ്പോള്‍ സിനിമയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ്. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്വെയര്‍ ആപ്ലികേഷന്‍ നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലുമായിരുന്നു. 

T N based businessman booked for molesting woman in Bengaluru, Bangalore, News, Complaint, Police, Molestation, Hotel, Business Man, National

ഇതില്‍ സാമ്പത്തിക നിക്ഷേപം നടത്തുന്നതിനാണ് വ്യവസായിയെ സമീപിച്ചത്. സംരംഭത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത വ്യവസായി, മറ്റു കാര്യങ്ങള്‍ സംസാരിക്കുന്നതിനാണ് ആഗസ്ത് ആറിന് ഹോടെലിലേക്ക് ക്ഷണിച്ചത്.

മുന്‍പരിചയമുള്ളതിനാല്‍ യാതൊരു സംശയവുമില്ലാതെയാണ് താന്‍ ഹോടെലിലെത്തിയതെന്ന് യുവതി പറയുന്നു. എന്നാല്‍ സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

സംഭവശേഷം കടുത്ത ആഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷം ആഗസ്ത് 10നാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഐപിസി 376 പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.

Keywords: T N based businessman booked for molesting woman in Bengaluru, Bangalore, News, Complaint, Police, Molestation, Hotel, Business Man, National.

Post a Comment