SC Verdict | പ്രവാചക നിന്ദ: നൂപുര്‍ ശര്‍മയ്ക്കെതിരായ എല്ലാ കേസുകളും ഡെല്‍ഹി പൊലീസ് അന്വേഷിക്കണമെന്ന് സുപ്രീം കോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിൽ നൂപുര്‍ ശര്‍മയ്ക്കെതിരായ എല്ലാ എഫ്ഐആറുകളും ഡെല്‍ഹി പൊലീസ് അന്വേഷിക്കണമെന്ന് സുപ്രീം കോടതി. എല്ലാ എഫ്ഐആറുകളും ഡെല്‍ഹി പൊലീസിന്റെ അന്വേഷണത്തിനായി മാറ്റാനും ഒരുമിച്ച് അന്വേഷിക്കാനും കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ ആദ്യത്തെ എഫ്ഐആറും ഡെല്‍ഹി പൊലീസിന്റെ എഫ്ഐആറും മറ്റ് എഫ്ഐആറുകളും വിവിധ ഭാഗങ്ങളായി കൂട്ടിച്ചേര്‍ത്ത് ഒരുമിച്ച് അന്വേഷിക്കുമെന്ന് ഡെല്‍ഹി പൊലീസ് ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
               
SC Verdict | പ്രവാചക നിന്ദ: നൂപുര്‍ ശര്‍മയ്ക്കെതിരായ എല്ലാ കേസുകളും ഡെല്‍ഹി പൊലീസ് അന്വേഷിക്കണമെന്ന് സുപ്രീം കോടതി

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജൂലൈ 19ലെ ഇടക്കാല ഉത്തരവ് തുടരുമെന്നും ബെഞ്ച് പറഞ്ഞു. ജൂലായ് 19 ന് സുപ്രീം കോടതി നൂപുരിന് ഓഗസ്ത് 10 വരെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു.

ഒരു ചാനല്‍ ചര്‍ചയ്ക്കിടെ പ്രവാചകനെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരില്‍ ഭാവിയില്‍ രജിസ്റ്റര്‍ ചെയ്‌തേക്കാവുന്ന എഫ്‌ഐആറുകളിലെ ഏതെങ്കിലും നിര്‍ബന്ധിത നടപടികളില്‍ നിന്ന് കോടതി നിര്‍ദേശങ്ങള്‍ നൂപുര്‍ ശര്‍മയ്ക്ക് സംരക്ഷണം നല്‍കും. നേരത്തെ, പ്രവാചകനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട ബിജെപി നേതാവിനെ സുപ്രീം കോടതി ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജൂലായ് ഒന്നിന്, നൂപുരിന്റെ 'എല്ലില്ലാത്ത നാവ്' 'രാജ്യത്തെ മുഴുവന്‍ കത്തിച്ചു'വെന്നും രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഉത്തരവാദി നൂപുര്‍ ശര്‍മ ആണെന്നും ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു.

Keywords: Supreme Court directs all FIRs against Nupur Sharma to be probed by Delhi Police, National, News, Top-Headlines, Newdelhi, Supreme Court, Complaint, Police, Maharashtra, Investigates.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia