തിരുവനന്തപുരം: (www.kvartha.com) വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപോര്‍ട് സമര്‍പ്പിക്കാന്‍ കമിറ്റിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആറു മാസത്തിനകം റിപോര്‍ട് സമര്‍പ്പിക്കുവാന്‍ കമിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ രവി രാമന്‍ ചെയര്‍മാനായ കമിറ്റിയില്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ ബി ജി ശ്രീദേവി, സംസ്ഥാന ഗതാഗത കമിഷണര്‍ എസ് ശ്രീജിത്ത് ഐപിഎസ് എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ അതിനോടൊപ്പം കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമിറ്റി നിര്‍ദേശിച്ചെങ്കിലും നിലവിലുള്ള കണ്‍സെഷന്‍ നിരക്ക് തുടരുവാനും ഇക്കാര്യം പഠിക്കാന്‍ ഒരു കമിറ്റിയെ നിയോഗിക്കുവാനുമാണ് സര്‍കാര്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് പുതിയ കമിറ്റിയെ ചുമതലപ്പെടുത്തിയത്.
Keywords: Student Bus Concession; Govt appointed committee to study, Thiruvananthapuram, News, Report, Students, Minister, Trending, Kerala.