Follow KVARTHA on Google news Follow Us!
ad

Wind Alerts | ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള- ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മീന്‍പിടുത്തം പാടില്ല

Strong winds and bad weather: No fishing in Kerala- Lakshadweep Karnataka coasts#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് ഒന്‍പതിനും 10 നും കര്‍ണാടക തീരത്ത് ഒന്‍പത് മുതല്‍ 11 വരെയും മീന്‍പിടുത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. 

കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വയും ബുധനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. കര്‍ണാടക തീരത്ത് ഒന്‍പതാം തിയതി മുതല്‍ 11 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന്   സാധ്യതയുണ്ട്. 

ചൊവ്വയും ബുധനും ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ തമിഴ്‌നാട് തീരം, തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍കടല്‍ അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരം, കേരളം തീരം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്ക് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

ചൊവ്വയും ബുധനും കര്‍ണാടക തീരം, അതിനോട് ചേര്‍ന്നുള്ള മധ്യ  കിഴക്കന്‍ അറബിക്കടല്‍  എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ചൊവ്വയും ബുധനും ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

News,Kerala,State,Thiruvananthapuram,Fishermen,Karnataka,Alerts, #Short-News,Rain,Sea,Top-Headlines,Trending, Strong winds and bad weather: No fishing in Kerala- Lakshadweep Karnataka coasts


11 ന് കര്‍ണാടക തീരവും അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതിയില്‍ മീന്‍പിടുത്തത്തിന് പോകരുതെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

Keywords: News,Kerala,State,Thiruvananthapuram,Fishermen,Karnataka,Alerts, #Short-News,Rain,Sea,Top-Headlines,Trending, Strong winds and bad weather: No fishing in Kerala- Lakshadweep Karnataka coasts

Post a Comment