Follow KVARTHA on Google news Follow Us!
ad

Stray Dog Attack | തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് ഓടി രക്ഷപ്പെട്ട് നാലാം ക്ലാസുകാരന്‍; 3 ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ശാസിന്റെ ഓട്ടത്തെ മിന്നല്‍ മുരളിയോട് അനുസ്മരിപ്പിച്ച് സമൂഹ മാധ്യമങ്ങള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Dog,Social Media,Student,Kerala,
കണ്ണൂര്‍: (www.kvartha.com) തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് ഓടിരക്ഷപ്പെട്ട് നാലാം ക്ലാസുകാരന്‍. കണ്ണൂര്‍ കോളയാട് മൂന്നുദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോളയാട് സ്വദേശി സമീറിന്റെ മകന്‍ നാലാം ക്ലാസുകാരന്‍ ശാസ് ആണ് തെരുവു നായ്ക്കളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Stray Dog Attack Against School Boy, Kannur, News, Dog, Social Media, Student, Kerala


വൈകിട്ട് സ്‌കൂള്‍ വിട്ട് നടന്നുവരികയായിരുന്ന ശാസ് വീടിന്റെ തൊട്ടരികിലെത്തുമ്പോഴാണ് ഒരു കൂട്ടം തെരുവ് നായ്ക്കള്‍ അവന് നേര്‍ക്ക് ചാടിവീണത്. പെട്ടെന്ന് തന്നെ ബാഗ് വലിച്ചെറിഞ്ഞ് കുട്ടി പ്രാണനും കൊണ്ട് ഓടുകയായിരുന്നു. തൊട്ടുപിന്നാലെ വിടാതെ പിന്തുടര്‍ന്ന് നായ്ക്കളും ഉണ്ട്. ശാസ് വീട്ടിനകത്തേക്ക് കയറിയ ശേഷമാണ് നായ്ക്കള്‍ ഓട്ടം നിര്‍ത്തിയത്. വീടിനകത്തേക്ക് കയറിയപ്പോഴും അവ അവിടെ തന്നെ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഓട്ടത്തിനിടയില്‍ കുട്ടിയെ കടിക്കാനും പട്ടികള്‍ ശ്രമിക്കുന്നുണ്ട്.

ശാസിന്റെ ഓട്ടത്തിന്റെ ദൃശ്യങ്ങള്‍ മിന്നല്‍ മുരളിയെ അനുസ്മരിപ്പിക്കുമെന്നാണ് മിക്കവരുടേയും അഭിപ്രായം. സിനിമാ രംഗങ്ങളിലെ എഫക്ടുകളൊന്നും ഇല്ലാതെ തന്നെ വീഡിയോയിലെ ശാസ് ഹീറോയാണെന്നും ഇവര്‍ പറയുന്നു.

Keywords: Stray Dog Attack Against School Boy, Kannur, News, Dog, Social Media, Student, Kerala.

Post a Comment