Follow KVARTHA on Google news Follow Us!
ad

PNS Taimur | പാകിസ്താനുമായി ചേർന്ന് യുദ്ധാഭ്യാസം നടത്തുമെന്ന റിപോർടുകൾ നിഷേധിച്ച് ശ്രീലങ്കൻ നാവികസേന; പാക് യുദ്ധക്കപ്പൽ തീരത്ത്

Sri Lankan Navy refused reports of 'war exercise' with Pakistan, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കൊളംബോ: (www.kvartha.com) പാകിസ്താൻ യുദ്ധക്കപ്പലിൽ യുദ്ധാഭ്യാസം നടത്തുമെന്ന മാധ്യമ റിപോർടുകൾ ശ്രീലങ്കൻ നാവികസേന തള്ളി. എന്നിരുന്നാലും, പാകിസ്താൻ യുദ്ധക്കപ്പലായ പിഎൻഎൻഎസ് തൈമൂറിനൊപ്പം പടിഞ്ഞാറൻ കടലിൽ സംയുക്ത അഭ്യാസം നടത്തുമെന്ന് നാവികസേന സ്ഥിരീകരിച്ചു. അടുത്തിടെ ഇൻഡ്യയുടെ എതിർപ്പിനെ തുടർന്ന് ശ്രീലങ്കയിലെ റനിൽ വിക്രമസിംഗെ സർകാർ ചൈനീസ് യുദ്ധക്കപ്പൽ ഹമ്പൻടോട്ട തുറമുഖത്ത് എത്തുന്നത് തടഞ്ഞിരുന്നു.
    
News, World, Top-Headlines, Sri Lanka, Pakistan, Navy, War, Army, Sri Lankan Navy refused reports of 'war exercise' with Pakistan.

പാകിസ്താൻ യുദ്ധക്കപ്പൽ എത്തുന്നതിന് ഏതാനും ദിവസം മുമ്പ്, ചൈനീസ് ഗവേഷണ കപ്പലായ യുവാൻ വാങ് -5 ന്റെ യാത്ര മാറ്റിവയ്ക്കാൻ ശ്രീലങ്ക അഭ്യർത്ഥിച്ചിരുന്നു. തന്ത്രപ്രധാനമായ ഹമ്പൻടോട്ട തുറമുഖത്ത് എത്തേണ്ടതായിരുന്നു യുവാൻ വാങ്-5. പാകിസ്താൻ നാവികസേനയുടെ കപ്പൽ ഓഗസ്റ്റ് 15 വരെ കൊളംബോ തീരത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള സഹകരണവും സൗഹാർദവും വർധിപ്പിക്കുന്നതിനായി ശ്രീലങ്കൻ നാവികസേന സംഘടിപ്പിക്കുന്ന നിരവധി പരിപാടികൾക്ക് ഇത് ഭാഗമാകും.

പാകിസ്താൻ നാവികസേനയുടെ പിഎൻഎസ് തൈമൂർ ഔപചാരിക സന്ദർശനത്തിനായി വെള്ളിയാഴ്ച ശ്രീലങ്കയിലെത്തിയതായി ശ്രീലങ്കൻ നാവികസേന ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് 15 ന് യാത്രയുടെ സമാപനത്തിൽ കൊളംബോയ്ക്ക് പുറത്തുള്ള കടലിൽ ശ്രീലങ്കൻ കപ്പലായ SLNS സിന്ധുരലയുമായി 'റൂട് എക്സർസൈസ്' ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ശ്രീലങ്കൻ നാവികസേനയും പാകിസ്താൻ നാവികസേനയും തമ്മിലുള്ള യുദ്ധ അഭ്യാസത്തെക്കുറിച്ച് പ്രചരിക്കുന്ന ചില മാധ്യമ റിപോർടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു. ശ്രീലങ്കൻ നാവികസേന വിദേശ നാവികസേനയ്‌ക്കൊപ്പം ഒരു പതിവ് അഭ്യാസമെന്ന നിലയിലാണ് റൂട് അഭ്യാസങ്ങൾ നടത്തുന്നത്. ഇൻഡ്യ, പാകിസ്താൻ, ബംഗ്ലാദേശ്, ജപാൻ, ജർമനി, യുകെ, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ നാവികസേനയുമായി സമാനമായ റൂട് അഭ്യാസം മുമ്പ് പലതവണ നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Keywords: News, World, Top-Headlines, Sri Lanka, Pakistan, Navy, War, Army, Sri Lankan Navy refused reports of 'war exercise' with Pakistan.
< !- START disable copy paste -->

Post a Comment