Car Dragged | സമാജ്‌വാദി പാർടി നേതാവ് സഞ്ചരിച്ച കാറിൽ ട്രക് ഇടിച്ച് വാഹനത്തെ 500 മീറ്ററോളം വലിച്ചിഴച്ചു; വീഡിയോ പുറത്ത്

 


മെയിൻപുരി: (www.kvartha.com) ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ഞെട്ടിക്കുന്ന സംഭവത്തിൽ, ഞായറാഴ്ച രാത്രി സമാജ്‌വാദി പാർടി ജില്ലാ പ്രസിഡന്റ് ദേവേന്ദ്ര സിംഗ് യാദവിന്റെ കാറിൽ ട്രക് ഇടിക്കുകയും വാഹനത്തെ 500 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തു. അപകടസമയത്ത് ഇദ്ദേഹം കാറിൽ തനിച്ചായിരുന്നു. സാരമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് പരാതി രജിസ്റ്റർ ചെയ്യുകയും ട്രക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാറിനെ വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
                 
Car Dragged | സമാജ്‌വാദി പാർടി നേതാവ് സഞ്ചരിച്ച കാറിൽ ട്രക് ഇടിച്ച് വാഹനത്തെ 500 മീറ്ററോളം വലിച്ചിഴച്ചു; വീഡിയോ പുറത്ത്

'സമാജ്‌വാദി പാർടി നേതാവിന്റെ കാറിലേക്ക് ട്രക് ഇടിച്ച ശേഷം 500 മീറ്ററിലധികം വലിച്ചിഴച്ചു. ഇറ്റാവയിൽ നിന്നുള്ള ട്രക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്', മെയിൻപുരി പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് പറഞ്ഞു.
കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ദേവേന്ദ്ര സിംഗ് യാദവ് കർഹാൽ റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോൾ മെയിൻപുരിയിലെ സദർ കോട്വാലി പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായത്. സമാജ്‌വാദി പാർടിയുടെ ശക്തികേന്ദ്രമായാണ് മെയിൻപുരി കണക്കാക്കുന്നത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിനും മകൻ അഖിലേഷ് യാദവിനും ജില്ലയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. മെയിൻപുരി ജില്ലയിലെ കർഹാൽ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് അഖിലേഷ് യാദവ്.

Keywords:  SP Leader’s Car Dragged By Truck For 500 Meters With Him Trapped Inside, National, News, Top-Headlines, Latest-News, Uttar Pradesh, Car, Video, Arrested, Social-Media, Road, Truck, Driver.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia